അധികാരത്തിലെത്തിയാല്‍ പ്രതിമാസം 6000 രൂപ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനകീയ മാനിഫെസ്റ്റോയുമായി യു.ഡി.എഫ്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭാ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇത് പ്രകാരം ഒരു കുടുംബത്തിന് 72,000 രൂപ ലഭിക്കും. സംസ്ഥാനത്ത് നിന്ന് ദാരിദ്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്നും ന്യായ് പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായ് കേരളം മാറുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം വ്യക്തമാക്കിയത്. ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് ഇത്തണ നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ്...
Posted by Ramesh Chennithala on Tuesday, 12 January 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."