HOME
DETAILS

കൊവിഡ് വാക്സിന്‍ ജില്ലകളിലേക്കുള്ള വിതരണം ആരംഭിച്ചു

  
backup
January 13 2021 | 14:01 PM

kerala-covid-vaccine-distribution-begins-in-the-state-delivered

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കും കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളില്‍ എത്തിച്ചത്. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്.


കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില്‍ 1,100 ഡോസ് മാഹിലേക്കുള്ളതാണ്.

റീജ്യനല്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച വാക്‌സിന്‍ ഉടന്‍ നടപടിക്രമങ്ങള്‍ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറില്‍നിന്ന് അതത് ജില്ലാ വാക്‌സിന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ത്തിക്കുക. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  5 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  6 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  6 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  7 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  8 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  8 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  8 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  8 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  9 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  9 hours ago