കെഎംസിസി ദമാം കൊല്ലം ജില്ലാ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് വി. ഡി സതീശന് സമ്മാനിച്ചു
ദമാം/കൊല്ലം: കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ പൊളിറ്റിക്കൽ ബ്രേവറി അവാർഡ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നൽകി ആദരിച്ചു. ഐ യു എം എൽ കരുനാഗപ്പള്ളി കൂട്ടായ്മയുടെയും കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ വച്ചു നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എം എൽ എ യുമായ ഡോ: ഹാജി യൂനുസ്കുഞ്ഞു വി ഡി സതീഷന് അവാർഡ് കൈമാറി. നൗഷാദ് കെ എസ് പുരം അധ്യക്ഷത വഹിച്ചു.
25,000 രൂപയും പ്രശസ്തി ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്. കെഎംസിസി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് വിഡി സതീശൻ പറഞ്ഞു. മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് എം അൻസാറുദീൻ യോഗം ഉദ്ഘാടനം ചെയ്തു. അമീൻ പള്ളത്തുകാട്ടിൽ ഖിറാഅത് നടത്തി. എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് നടത്തി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാട് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാക്കൾ ആയിട്ടുള്ള താജുദീൻ എസ് ഓച്ചിറ, എം ഒ ഇബ്രാഹിം കുട്ടി, ഹംസ ഹാജി, ജി ഗോപകുമാർ (എസ് എച്ച് ഒ കരുനാഗപ്പള്ളി) ഫാദർ മനോജ് (കാർമൽ ചാരിറ്റബിൾ ട്രസ്റ്റ്), സന്തോഷ് തൊടിയൂർ (രക്തദാന സേന) എന്നിവരെ ആദരിച്ചു.
രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്,കൊല്ലം ഡിസിസി), കാട്ടൂർ ബഷീർ, ഫസിലുദീൻ ഹാജി, നജീം മണ്ണേൽ, എൻ അജയകുമാർ, റഹിയാനത് ബീവി, വരവിള നവാസ്, എ എ ജബ്ബാർ, ബിജു വിളയിൽ, ജുബിന കെ കമാൽ, മീരാ റാണി, സുഫിന നവാസ്, കെഎംസിസി ദമാം കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളായ നവാബ് ചിറ്റുമൂല, മുജീബ് പുനലൂർ, ഷംനാദ് മുതിരപ്പറമ്പ്, താഹിർ, ഷാജഹാൻ, മജീദ് മാരാരിത്തോട്ടം എന്നിവർ സന്നിഹിതരായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ മെമ്പറും കൊല്ലം ജില്ലാ ഉപാധ്യക്ഷനുമായ ഇർഷാദ് ബ്ലാഹ സ്വാഗതവും സിദ്ധീഖ് ഷാ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."