HOME
DETAILS

നസേറിയുടെ കഥ

  
backup
January 16 2022 | 07:01 AM

4562345213

നിക്ക് പറക്കാനുള്ള വിമാനം മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാനത്താവളത്തില്‍ അസ്വസ്ഥരാകുന്ന യാത്രക്കാര്‍ നമുക്ക് സുപരിചിതരാണ്. അവരുടെ കണക്കുകൂട്ടലുകളാകെ തെറ്റുന്ന സന്ദര്‍ഭമാണത്. ഓര്‍ക്കാപ്പുറത്ത് വിധി മാറുന്നു. 'പടച്ചോന്‍ ഇഫക്ട്' പ്രത്യക്ഷമാകുന്ന ഇത്തരം എത്രയോ നിമിഷങ്ങളടങ്ങിയതാണ് മനുഷ്യജീവിതം.


മെഹ്‌റാന്‍ കരീമി നസേറി എന്ന സര്‍ ആല്‍ഫ്രഡ് മെഹ്‌റാന്റെ ജീവിതം ഇതിന് ഉദാഹരണമാണ്. പാരിസിലെ ചാള്‍സ് ഡീഗോള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നസേറി കഴിച്ചുകൂട്ടിയത് 18 വര്‍ഷമായിരുന്നു. വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലായിരുന്നു അദ്ദേഹം അത്രയും വര്‍ഷങ്ങള്‍ താമസിച്ചത്. 1988 ആഗസ്ത് മുതല്‍ 2006 ജൂലൈ വരെ. എന്നാല്‍ നസേറി വിമാനം കാത്തിരിക്കുകയായിരുന്നുവെന്ന് കരുതരുത്. അതൊരു നീണ്ട കഥയാണ്. ഏതൊരു ഷെര്‍ലക്‌ഹോംസ് കൃതിയേയും വെല്ലുന്ന കഥ.
എയര്‍പോര്‍ട്ട് വാസത്തിനുമുന്‍പ് നസേറിയുടെ ജീവിതം സാധാരണമായിരുന്നു. 1943ല്‍ ഇറാനില്‍ ഒരു ഇടത്തരം കുലീന കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. നല്ല ഓര്‍മകള്‍ മാത്രമുള്ള ബാല്യം. 30 വയസ്സായപ്പോള്‍ ഉപരിപഠനത്തിനായി ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് യാത്രയായി നസേറി. പഠനം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇനിയാണ് കഥ മാറുന്നത്.


ഭരണകൂടത്തിന് അനിഷ്ടകരമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മൂലം അദ്ദേഹത്തെ ഇറാന്‍ രാജ്യത്തുനിന്ന് പുറത്താക്കുകയും പൗരത്വം റദ്ദാക്കുകയും ചെയ്തു. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഒരു ഭാഷ്യമുണ്ട്. അതെന്തായാലും അദ്ദേഹം യൂറോപ്പില്‍ രാഷ്ട്രീയാഭയത്തിന് അപേക്ഷ നല്‍കി. അടുത്ത നാലുകൊല്ലം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ അപേക്ഷ തള്ളിയ വിവരമല്ലാതെ മറ്റൊന്നും അദ്ദേഹത്തെ അറിയിക്കുകയുണ്ടായില്ല. എന്നാല്‍ 1981ല്‍ ഭാഗ്യമെത്തി. ബെല്‍ജീയത്തിലെ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണര്‍ നസേറിക്ക് ഔദ്യോഗിക അഭയാര്‍ഥി പദവി അനുവദിച്ചു. ഇതു പ്രകാരം അദ്ദേഹത്തിന് ഏതു യൂറോപ്യന്‍ രാജ്യത്തും പൗരത്വത്തിന് അപേക്ഷിക്കാം. നിരവധി വര്‍ഷം ബെല്‍ജിയത്തില്‍ ചെലവഴിച്ച നസേറി ബ്രിട്ടനില്‍ ചേക്കേറാനാണ് തീരുമാനിച്ചത്.
ആ തീരുമാനം കുടുംബരഹസ്യവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നസേറി തന്റെ യഥാര്‍ഥ മകനല്ലെന്ന് വളര്‍ത്തി വലുതാക്കിയ സ്ത്രീ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. യഥാര്‍ഥ അമ്മ സ്‌കോട്ടിഷുകാരിയായ നഴ്‌സായിരുന്നു. ഇതു കണക്കിലെടുക്കുമ്പോള്‍ ബ്രിട്ടിഷ് പൗരത്വത്തിന് നസേറിക്ക് അര്‍ഹതയുണ്ട്. അതിനാലാണ് ബ്രിട്ടിഷ് പൗരത്വത്തിന് അപേക്ഷിച്ചത്. 1988ല്‍ ബ്രിട്ടനിലേക്ക് പുറപ്പെട്ടു. ആദ്യം പാരിസിലെത്തി. അവിടെ നിന്നാണ് ബ്രിട്ടനിലേക്ക് വിമാനം കയറിയത്. എന്നാല്‍ വിമാനം ബ്രിട്ടനിലെ ഹീത്രു വിമാനത്താവളത്തിലെത്തിയപ്പോള്‍ കഥ മാറി. അഭയാര്‍ഥിയാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും നസേറിയുടെ പക്കലുണ്ടായിരുന്നില്ല. ബെല്‍ജിയത്തില്‍ നിന്ന് പാരിസിലേക്കുള്ള തീവണ്ടിയാത്രയ്ക്കിടയില്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് നസേറി അറിയിച്ചത്. യാത്രാരേഖകളില്ലാതെ അദ്ദേഹം എങ്ങനെ ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറി എന്ന ചോദ്യം ഒരുകടംകഥയായി അവശേഷിക്കുന്നു.


നസേറി യാത്രചെയ്തത് അന്താരാഷ്ട്ര വിമാനത്തിലാണ്. നിയമപരമായ പാസ്‌പോര്‍ട്ടും വിസയുമില്ലാതെ അതില്‍ നിങ്ങള്‍ക്ക് മറ്റൊരു രാജ്യത്തേക്ക് പറക്കാനാവില്ല. തീര്‍ച്ചയായും എയര്‍പോര്‍ട്ടിലെയോ വിമാനക്കമ്പനിയുടെയോ ജീവനക്കാരുടെ പക്ഷത്തുനിന്നുണ്ടായ വലിയ പിശകാണത്. ഈ സാഹചര്യത്തില്‍ ഹീത്രു വിമാനത്താവളം വിടാന്‍ നസേറിക്ക് പറ്റില്ല. ഏറെ ആലോചനകള്‍ക്കുശേഷം അദ്ദേഹത്തെ ബ്രിട്ടിഷ് അധികൃതര്‍ ഫ്രാന്‍സിലക്ക് തിരിച്ചയച്ചു. ചാള്‍സ് ഡീഗോള്‍ വിമാനത്താവളത്തിലെത്തിയ നസേറിയെ പാരിസ് വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. അനധികൃതമായി രാജ്യത്ത് കടക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു. അല്‍പകാലം എയര്‍പോര്‍ട്ട് ജയിലിലും കിടക്കേണ്ടിവന്നു. നസേറിയുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാവാത്തതിനാല്‍ അധികൃതര്‍ അദ്ദേഹത്തെ ജയില്‍മോചിതനാക്കി. സാധാരണഗതിയില്‍ രേഖകള്‍ നഷ്ടപ്പെട്ട യാത്രക്കാരനെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കേണ്ടതാണ്. എന്നാല്‍ നസേറിക്ക് സ്വന്തമായെന്ന് പറയാന്‍ രാജ്യമൊന്നുമില്ലല്ലോ. അതേസമയം ഫ്രാന്‍സ് അദ്ദേഹത്തിന് പൗരത്വമുള്ള രാജ്യവുമല്ല. വിസയോ മറ്റേതെങ്കിലും രേഖയോ കൈവശവുമില്ല. ഈ പശ്ചാത്തലത്തിലാണ് നസേറി വിമാനത്താവളത്തില്‍ കുടുങ്ങിയത്. അടുത്ത 18 വര്‍ഷം അത് അദ്ദേഹത്തിന് പുതുവസതിയായി.


തന്റെ എയര്‍പോര്‍ട്ട് വാസം ഏതാനും ദിവസങ്ങളോളമോ കൂടിയാല്‍ ആഴ്ചകളോ മാത്രമായിരിക്കുമെന്നാണ് നസേറി കരുതിയിരുന്നത്. ആ കണക്കുകൂട്ടല്‍ തെറ്റി. വര്‍ഷങ്ങളോളം എങ്ങനെയാണ് അദ്ദേഹം അവിടെ ചെലവഴിച്ചത്? വിമാനത്താവള റസ്റ്റോറന്റ് തറയിലെ ചുവന്ന ചായം പൂശിയ ബെഞ്ചിലിരുന്നു പുസ്തകവും പത്രങ്ങളും വായിച്ചായിരുന്നു മിക്കസമയവും കഴിച്ചുകൂട്ടിയത്. തന്റെ അനുഭവങ്ങള്‍ ഡയറിയിലെഴുതുകയും ചെയ്തു. ലഗേജ് എപ്പോഴും സമീപത്തുതന്നെ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ എല്ലാ ആവശ്യങ്ങളും എയര്‍പോര്‍ട്ട് അധികൃതര്‍ നിറവേറ്റി. ഭക്ഷണം, വസ്ത്രം തുടങ്ങി അലക്ക് വരെ. ചുറ്റും കടകളുള്ളതിനാല്‍ ഒന്നിനും പ്രയാസമില്ല. ആദ്യത്തെ ഏതാനും വര്‍ഷം സ്വന്തം സമ്പാദ്യത്തിലായിരുന്നു ജീവിതം. എന്നാല്‍ അദ്ദേഹത്തിന്റെ കഥയറിഞ്ഞ ഉദാരമതികള്‍ പണം അയക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ, അദ്ദേഹം ആത്മകഥ പ്രസിദ്ധീകരിച്ചു. ആ വകയില്‍ കുറെ പണം കിട്ടി. ആത്മകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഡ്രീംവര്‍ക്‌സ് കമ്പനി ദി ടെര്‍മിനല്‍ എന്ന സിനിമയെടുത്തു. അവര്‍ അദ്ദേഹത്തിന് 25 ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുകയും ചെയ്തു. സിനിമ പുത്തിറങ്ങിയതോടെ നസേറി ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ഈ സന്ദര്‍ഭത്തില്‍ ബെല്‍ജിയം അദ്ദേഹത്തിന്റെ കാണാതായ രേഖകള്‍ പുറത്തിറക്കി. എന്നാല്‍ അതെങ്ങനെ അയക്കും? രേഖകള്‍ 'റെഡ്‌ബെഞ്ച്, ടെര്‍മിനല്‍ 1, ചാള്‍സ് ഡീഗോള്‍ എയര്‍പോര്‍ട്ട്' എന്ന വിലാസത്തില്‍ അയക്കാനാവുമോ? രേഖകളില്ലാതെ എയര്‍പോര്‍ട്ട് വിടാനാവില്ല. അതേസമയം എയര്‍പോര്‍ട്ട് വിടാതെ പുതിയ രേഖകള്‍ കിട്ടുകയുമില്ല. വല്ലാത്തൊരു പ്രതിസന്ധി തന്നെ.
വേറെയും പ്രശ്‌നമുണ്ട്. ബെല്‍ജിയം നിയമപ്രകാരം അഭയാര്‍ഥി പദവി സ്വീകരിച്ചശേഷം രാജ്യംവിട്ടാല്‍ അയാള്‍ക്ക് തിരിച്ചുവരാനാവില്ല. നസേറി എയര്‍പോര്‍ട്ടില്‍ താമസമാക്കി ഏഴു വര്‍ഷമായപ്പോള്‍ 1995ലാണ് രേഖകള്‍ മെയില്‍ വഴി അയക്കാന്‍ ബെല്‍ജിയം സമ്മതിച്ചത്. താമസിയാതെ ഫ്രാന്‍സ് അദ്ദേഹത്തിന് താമസാനുമതി നല്‍കുകയും ചെയ്തു.


എന്നാല്‍ നസേറി സന്തുഷ്ടനായില്ല. ബെല്‍ജീയം അയച്ച രേഖകള്‍ വ്യാജമാണെന്നായി അദ്ദേഹം. അതു മാത്രമല്ല, ബെല്‍ജിയത്തിലെത്തിയാല്‍ നസേറി സാമൂഹികപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരിക്കും എന്നാണ് നിബന്ധന. അത് അദ്ദേഹത്തിന് സ്വീകാര്യമായില്ല. നസേറി ടെര്‍മിനല്‍ വിടാന്‍ തയ്യാറാവാത്തത് അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടി അഹോരാത്രം യത്‌നിച്ച അഭിഭാഷകന്‍ ക്രിസ്ത്യന്‍ ബോര്‍ഗട്ടിനെ അമ്പരപ്പിച്ചു. എയര്‍പോര്‍ട്ടിലെ ദീര്‍ഘകാലത്തെ താമസം നസേറിയെ യാഥാര്‍ഥ്യത്തില്‍ നിന്നകറ്റി എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ബ്രിട്ടന്‍ സര്‍ പദവി നല്‍കിയെന്നും സ്വീഡന്‍കാരനായ താന്‍ മുങ്ങിക്കപ്പലില്‍ ഇറാനിലെത്തിയതാണെന്നും നസേറി പറഞ്ഞത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2006ല്‍ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നസേറി ആശുപത്രിയിലായി. ആറു മാസം അവിടെ കിടന്നു. ആശുപത്രി വിട്ട ശേഷം എയര്‍പോര്‍ട്ടിനടുത്ത ഒരു ഹോട്ടലിലായി താമസം. 2008ല്‍ നസേറിക്ക് ഫ്രാന്‍സ് സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ അദ്ദേഹം ഇപ്പോഴും രാജ്യമോ ഭവനമോ ഇല്ലാത്തവനായി പാരിസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ജീവിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago