HOME
DETAILS

കുമോണ്‍ മലനിരകളിലെ നമിതയുടെ സഞ്ചാരം

  
backup
January 16 2022 | 07:01 AM

563263

ഉത്തരാഖണ്ഡിലെ സ്വര്‍ഗനഗരത്തില്‍ നടന്ന ബ്രിട്ടിഷ് രാജിന്റെ വേട്ടയാടലിനെ അന്വര്‍ഥമാക്കി ഇംഗ്ലിഷില്‍ ഇറങ്ങിയ പ്രശസ്ത നോവലാണ് നമിതാ ഗോഖലെയുടെ തിങ്‌സ് ടു ലീവ് ബിഹൈന്‍ഡ്. നീലയും പച്ചയും പുതച്ച ഉത്തരാഖണ്ഡിലെ കുമോണ്‍ മലനിരകള്‍, നെയ്‌നിറ്റാള്‍ തടാകത്തില്‍ തപസ്സിരിക്കുന്ന താമര പുഷ്പങ്ങള്‍, മലനിരകളെ തിരക്കേറിയ നഗരമാക്കുന്ന ഫിനിക്‌സ് പക്ഷികള്‍, തൊട്ടും തലോടിയും ആകാശത്തെ ചുംബിക്കുന്ന മണിമാളികകള്‍. അവിടെ നിന്ന് വേരുപിടിച്ച നമിത ഗോഖലെയുടെ തിങ്‌സ് ടു ലീവ് ബിഹൈന്‍ഡ് (Things to Leave Behind) എന്ന ചരിത്ര നോവലിനെയാണ് 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തേടിയെത്തിയത്.


2016ല്‍ പെന്‍ഗ്വിന്‍ റാണ്ടം ഹൗസാണ് നമിതയുടെ ഏറ്റവും പുതിയ നോവല്‍ പുറത്തിറക്കിയത്. കോളനിവത്കരണത്തിന്റെ പ്രമേയം കൊണ്ട് ട്രെന്റിങ് ആയ പുസ്തകം കഴിഞ്ഞ വര്‍ഷം കെ.എല്‍.എഫില്‍ പങ്കെടുത്തപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞ് 70 വര്‍ഷമായി ഇന്ത്യാ ചരിത്രത്തെ കുറിച്ച് നിരന്തരമായി പുസ്തകങ്ങള്‍ ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഇന്ത്യയിലെ ഭൂമിശാസ്ത്രത്തെ അവതരിപ്പിച്ച കൃതികളും സാംസ്‌കാരിക പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തിയ കൃതികളും ചരിത്രാഖ്യാനത്തിന്റെ ചരിതങ്ങള്‍ പറഞ്ഞ കൃതികളും ഉള്‍ക്കൊള്ളുന്നു. എന്നാല്‍ നമിതയുടെ നോവല്‍ യാത്രചെയ്യുന്നത് അടിച്ചമര്‍ത്തപ്പെട്ട കുമോണ്‍ നഗരവാസികളുടെ വേദനകള്‍ തേടിയാണ്.


സീതാദേവിയുടെ നയനങ്ങള്‍ പതിഞ്ഞ നദിയാണ് നെയ്‌നിറ്റാള്‍ എന്നാണ് ഐതിഹ്യം. നോവലിലെ കേന്ദ്ര കഥാപാത്രങ്ങള്‍ അധിവസിക്കുന്ന കുമോണ്‍ മലനിരകളില്‍ വിശ്രമമില്ലാതെ ഒഴുകുന്ന നദി വായനക്കാര്‍ക്ക് പോസിറ്റീവ് വൈബ് നല്‍കുന്ന കഥാപാത്രമാണ്. ആ നദിയെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഗതി വികസിക്കുന്നത്. ബ്രിട്ടിഷുകാര്‍ അടക്കിഭരിച്ച ഉത്തരാഖണ്ഡിലെ ഈ നഗരങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ സ്മരിക്കപ്പെടുന്നത് കുമോണ്‍ നഗരവാസികള്‍ ബ്രിട്ടിഷ് പട്ടാളത്തെ അതിസാഹസികമായി നേരിട്ടത് ഇവിടെ വെച്ചായതിനാലാണ്. കുമോണ്‍ നഗരത്തില്‍ ബ്രിട്ടിഷുകാര്‍ ഇടകീറിയ രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. അപ്പര്‍മാള്‍ റോഡിലൂടെ വെളുത്തവര്‍ക്ക് മാത്രവും ലോവര്‍മാള്‍ റോഡിലൂടെ നായകള്‍ക്കും വേലക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കുമെന്ന് അവര്‍ എഴുതിവെച്ചു.
നോവലില്‍ കേന്ദ്രകഥാപാത്രമായി വരുന്നത് ദുട്ട്പാണ്ട് ദേവിയും വിധവയായ സഹോദരിയുടെ പുത്രന്‍ ടിലോട്ടമയുമാണ്. ദുര്‍ഗയുടെ കലാപരമായ ചിത്രപ്പണികളും കാന്‍വാസില്‍ പാതിമറിഞ്ഞ ബ്രഷുകളും കൊണ്ട് ചിത്രപ്പണി ചെയ്ത വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ബോംബെ നഗരത്തിലെ ചുവരുകളില്‍ കാണുന്ന ചിത്രപ്പണികളോടു സാമ്യമുള്ള രൂപമാണ് ആ വീട്ടില്‍ കാണാന്‍ സാധിച്ചത്. അതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് കഥാപാത്രങ്ങളെ ഓര്‍മിച്ച് വെക്കാന്‍ എളുപ്പമാകുന്നു.
1857ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ചോരപുരണ്ട ചരിത്ര പശ്ചാത്തലത്തില്‍ നടക്കുന്ന കഥ തീര്‍ത്തും അപരിചിതമായി നോക്കിക്കാണാനേ ഏതൊരു വായനക്കാരനും ശ്രമിക്കൂ. പക്ഷെ ടിലോട്ടമയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലൂടെ വളരെ പതുക്കെയാണ് കഥ സഞ്ചരിക്കുന്നത്. അവള്‍ കല്യാണം കഴിച്ചത് 19ാം വയസ്സിലായിരുന്നു.

2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ നമിതാ
ഗോഖലെയുടെ തിങ്‌സ് ടു ലീവ് ബിഹൈന്‍ഡിനെ കുറിച്ച്.
അമ്മ മരിച്ച വിഷമത്തിലും അമ്മാവന്‍ തൂങ്ങിമരിച്ച സങ്കടത്തിലും എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്ന ടിലോട്ടമ സങ്കടകഥാപാത്രമാണ്. നോവലിന്റെ ഏറ്റവും വലിയ വിജയം കഥാപാത്രങ്ങളുടെ അനിശ്ചലമായ ഒഴുക്കാണ്. ടിലോട്ടമയില്‍ നിന്ന് റോസ്‌മേരിയിലേക്കും ദോക്കിയിലേക്കും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന നോവല്‍ വൈകാരികമായ ബന്ധം നിലനിര്‍ത്തുന്നതായി തോന്നി. ദോക്കി കടന്നുവരുന്നത് സ്‌നേഹത്തിന്റെ പ്രതീകമായിട്ടും ചന്ദ്രപാണ്ട് കടന്നുവരുന്നത് വ്യാപാരിയുമായിട്ടാണ്.
സത്യസന്ധതയും പൂര്‍ത്തീകരണവുമാണ് കഥയുടെ പ്രധാനപ്പെട്ട രണ്ട് തീമുകള്‍. വായനക്കാരന് ജിജ്ഞാസ മാത്രം കൈമാറുന്ന രീതി സ്വീകരിച്ചതാണ് നമിതയുടെ നോവലിന്റെ വിജയം. വിദ്യാഭ്യാസക്കുറവും സ്വാതന്ത്ര്യ സ്വത്തിന്റെ വ്യാപ്തിയും തമ്മിലുള്ള ഉരസല്‍ സ്ത്രീ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പറഞ്ഞുവെച്ചാണ് നോവല്‍ അവസാനിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  8 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  22 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago