അമ്പതിലധികം ആളുകൾ ഒരുമിച്ച് കൂടുന്നതിനെതിരെ വീണ്ടും മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; കടുത്ത പിഴ ഈടാക്കും
റിയാദ്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ നിയമനിർദേശങ്ങൾ ലംഘിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മരണാനന്തര ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായാണ് മന്ത്രാലയം വീണ്ടും രംഗത്തെത്തിയത്. നിയമ ലംഘനത്തിന് സംഘാടകരിൽ നിന്ന് 80,000 റിയാൽ പിഴ ഈടാക്കുമെന്നും 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകൾക്കും ശിക്ഷ ബാധകമാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
അനധികൃത ചടങ്ങുകൾക്ക് സംഘടിപ്പിക്കുന്നവരിൽനിന്ന് ആദ്യ തവണ 40,000 റിയാലും പങ്കെടുത്തവരിൽ ഓരോരുത്തരിൽ നിന്നും 5,000 റിയാൽ വീതവും പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ യഥാക്രമം 80,000 റിയാൽ, 10,000 റിയാൽ എന്നിങ്ങനെ പിഴ ഇരട്ടിയായിരിക്കും. തുടർന്നും കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ വീണ്ടും ഇരട്ടിയാക്കാനുമാണ് മന്ത്രാലയത്തിന്റെ നീക്കം. ഇതോടപ്പം സംഘാടകനെതിരെയും സ്ഥാപനത്തിലാണെങ്കിൽ ഉടമക്കെതിരെയും നിയം നടപടികൾ സ്വീകരിക്കും. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."