കൗതുകലോകം തുറന്ന് 'മുസാബഖ ' ശാസ്ത്രമേള
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മുസാബഖ ഇസ്‌ലാമിക കലാമേളയില്‍ ശാസ്ത്രമേളയും ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കമ്മിറ്റി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്രസാ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മുസാബഖ ഇസ്‌ലാമിക കലാമേളയില്‍ ശാസ്ത്രമേളയും ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കമ്മിറ്റി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇസ്‌ലാമിക കലാമേളയുടെ ഭാഗമായി ശാസ്ത്രമേള അരങ്ങേറുന്നത്.
പഴയ കാലത്ത് വീടുകളിലും കവലകളിലും ഉപയോഗിച്ചിരുന്ന വിവിധ ഇനം പാത്രങ്ങള്‍ മുതല്‍ ഇന്‍സാറ്റ് ഉപഗ്രഹങ്ങളും വിവിധ പുരാതന നഗരങ്ങള്‍ വരെ ശാസ്ത്രമേളയില്‍ ഇടം പിടിച്ചു.വെള്ളത്തിന്റെ മൂല്യം അളക്കുന്ന പി.എച്ച് മീറ്റര്‍, ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ പുരാതന നാണയങ്ങള്‍,ഖുര്‍ആനിന്റെ ചെറിയ പതിപ്പ്, യസ്‌രിബി(മദീനയുടെ പഴയ പേര്) ന്റെ പഴയ കാല നിശ്ചല ദൃശ്യം, വിവിധ കാലഘട്ടങ്ങളിലെ ഇസ് ലാമിക ശാസ്ത്ര പുരോഗതി വ്യക്തമാക്കുന്ന നിര്‍മിതി, സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന പള്ളിയും പരിസരവും, ജൈവ അജൈവ സംയോജിത കൃഷിരീതികള്‍, കടലാസ്, ഉപയോഗശൂന്യമായ പാഴ് വസ്തുക്കള്‍ മുതലായവയില്‍ നിര്‍മിച്ച വിവിധ നിര്‍മിതികള്‍, ഹൈ ട്രോളിക്ക് ലിഫ്റ്റ്, ഡാമുകള്‍, സ്വയം പ്രവര്‍ത്തിക്കുന്ന കുടിവെള്ള സംഭരണി, അഗ്‌നിപര്‍വതം, എക്കോ ഫ്രണ്ട് ലി ടൗണ്‍ഷിപ്പുകള്‍ തുടക്കിയവ ശാസ്ത്രമേളക്ക് മാറ്റുകൂട്ടി.
മുസാബഖയോടനുബന്ധിച്ചാണ് ജില്ലാ എസ്.കെ.എസ്.ബി.വി ശാസ്ത്രമേള സംഘടിപ്പിച്ചത്. കോഴിക്കോട് പെരുമണ്ണ ജാമിഅ ബദ്‌രിയ്യയില്‍ വെച്ചായിരുന്നു പരിപാടി. വിദ്യാര്‍ഥികളുടെ കലാബോധവും കരവിരുതും പ്രകടമാക്കിയ ശാസ്ത്രമേള മുസാബഖയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നവ്യാനുഭവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."