സഊദി ലുലുവിൽ തായ്‌ലൻഡ് ഹലാൽ ഫുഡ് ഫെസ്റ്റിവെൽ
റിയാദ്:സഊദിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ തായ്‌ലൻഡ് ഹലാൽ ഫുഡ് ഫെസ്റ്റിവെൽ ആരംഭിച്ചു. ജനുവരി പത്തൊമ്പത് വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവെൽ റിയാദിലെ റോയൽ തായ് എംബസി തലവൻ സത്തന കശിംസന്ദ ന ആയുധ്യ ഉദ്ഘാടനം ചെയ്‌തു. റിയാദ് മുറബ്ബ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ സഊദി അറേബ്യ ലുലു ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ ഷെഹീം മുഹമ്മദ് പങ്കെടുത്തു.
തായ്‌ലൻഡ് എംബസിയുടെയും തായ്‌ലൻഡ് ടീമിന്റെയും സംയുക്ത സഹകരണത്തോടെയാണ് തായ്‌ലൻഡ് ഹലാൽ ഫുഡ് ഫെസ്റ്റിവെൽ അരങ്ങേറുന്നത്. ഭക്ഷണം, സംസ്‌കാരം, ടൂറിസം എന്നിവയിലൂടെ തായ്‌ലൻഡും സഊദി അറേബ്യയും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും തായ് ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി അവതരിപ്പിക്കുന്നതിനുമാണ് മേള ലക്ഷ്യമിടുന്നത്. ഫെസ്റ്റിവെലിന്റെ ഭാഗമായി 1200 ലധികം തായ്‌ലൻഡ് ഉൽപ്പന്നങ്ങളാണ് പ്രത്യേകമായി വിൽപ്പനക്കെത്തുന്നത്. ഓൺലൈൻ വഴി പ്രത്യേക ഓഫറുകൾ വഴി പർച്ചേസ് ചെയ്യുവാനുള്ള സൗകര്യവും ലുലു ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."