'ബി.ജെ.പി അംഗമെന്ന് ഉറച്ചു വിശ്വസിക്കുന്നത് കൊണ്ടാണ് സംഘ് ചാനലില്‍ ഇരുന്ന് എ.എന്‍.ഐ എഡിറ്റര്‍ കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിക്കുന്നത്'- വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്ന് വിളിച്ച എ.എന്‍.ഐ എഡിറ്റര്‍ സ്മിത പ്രകാശിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിപബ്ലിക്ക് ടിവിയിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്മിത പ്രകാശിന്റെ പരാമര്‍ശം.
ഖലിസ്ഥാനി അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ലോഹ്രി ഉത്സവത്തെ നശിപ്പിച്ചെന്നും നിയമം കീറിയെറിയുന്ന ഭീകരമായ കാഴ്ചയാണ് കാണാന്‍ ആയതെന്നുമായിരുന്നു സ്മിത പറഞ്ഞത്. കര്‍ഷക പ്രതിഷേധം ഖലിസ്ഥാനി പ്രസ്ഥാനമാണെന്നും ഇവര്‍ പറയുന്നു.
എ.എന്‍.എയില്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനോട് താങ്കളുടെ പാര്‍ട്ടിയിലെ കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്നുവിളിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ചോദിച്ച അതെ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ കര്‍ഷകരെ ഖലിസ്ഥാനികള്‍ എന്നുവിളിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ് ഓര്‍മ്മപ്പെടുത്തി.
' സ്മിത പ്രകാശ് സര്‍ക്കാരിന്റെ പ്രിയപ്പെട്ട മാധ്യമ സംഘടനയായ എ.എന്‍.ഐ യുടെ മേധാവിയാണ്. താങ്കളുടെ പാര്‍ട്ടിയിലെ ആളുകള്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്ഥാനി എന്ന് വിളിക്കുന്നുവെന്ന് അവര്‍ രാജ്‌നാഥ് സിങ്ങിനോട് പറയുന്നു. ഇപ്പോള്‍ അവര്‍ തന്നെ അവരെ ഖാലിസ്ഥാനി എന്ന് വിളിക്കുന്നു! താന്‍ പാര്‍ട്ടി അംഗമാണെന്ന് അവര്‍ വ്യക്തമായി വിശ്വസിക്കുന്നു,' ഭൂഷണ്‍ പറഞ്ഞു.
Smita Prakash heads govt's favourite media outfit ANI. She tells Rajnath Singh that people in his party are calling protesting farmers Khalistani. They she herself calls them Khalistani! She obviously believes that she is a member of the party pic.twitter.com/Rd7Ra8YWoX
— Prashant Bhushan (@pbhushan1) January 14, 2021
കര്‍ഷകസമരം 50 ദിവസം പിന്നിടുകയാണ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രിംകോടതി രൂപീകരിച്ച പാനലില്‍ നിന്ന് മുന്‍ എം.പി ഭൂപീന്ദര്‍ സിംഗ് മന്‍ വ്യാഴാഴ്ച രാജിവെച്ചിരുന്നു.
കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രിം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭൂപീന്ദറിന്റെ രാജി.
ഭൂപീന്ദറിന് പുറമെ അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."