HOME
DETAILS

ഉംറ സംഘത്തിന് സ്‌നേഹ വിരുന്നൊരുക്കി മക്ക കെഎംസിസി

  
backup
January 17 2022 | 13:01 PM

makka-kmcc-latest-17012022

മക്ക: കൊവിഡാനന്തരം കേരളത്തിൽ നിന്നുമെത്തിയ ആദ്യ ഉംറ തീർത്ഥാടക സംഘത്തിന് മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ സ്‌നേഹ വിരുന്നൊരുക്കി. അൽഹിന്ദ് ട്രാവൽസിനു കീഴിൽ ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഉംറ സംഘമെത്തിയത്. മദീന സന്ദർശനം പൂർത്തിയാക്കി ജനുവരി പത്തിന് മക്കയിൽ എത്തിയ സംഘത്തെ മക്ക കെഎംസിസി നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചിരുന്നു.

വ്യവസായ പ്രമുഖനും കെഎംസിസി നേതാവുമായ ഇസ്സുദ്ധീൻ ആലുക്കലിന്റെ ആതിഥേയത്വത്തിൽ അവാലിയിലെ ബൈത്തുന്നദ്‌വി ഓഡിറ്റോറിയായത്തിൽ വെച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. മക്ക കെഎംസിസി നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിന് ആളുകൾ ചടങ്ങിൽ സംബന്ധിച്ചു.

സഊദി നാഷണൽ കെഎംസിസി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ചടങ് ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ പരീക്ഷണങ്ങളെ പ്രാർത്ഥനകളുടെ കരുത്ത്‌ കൊണ്ട് പ്രതിരോധിക്കണമെന്നും വരാനിരിക്കുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്കുള്ള കെഎംസിസിയുടെ മുന്നൊരുക്കത്തിന്റെ തുടക്കമാണ് ഈ ചടങ്ങ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

മക്ക കെഎംസിസി നേതാക്കളായ സുലൈമാൻ മാളിയേക്കൽ, തെറ്റത്ത് മുഹമ്മദ് കുട്ടി ഹാജി, മുസ്തഫ മഞ്ഞക്കുളം, നാസർ കിൻസാറ, ഹാരിസ് പെരുവള്ളൂർ, ഹമീദ് കാവന്നൂർ തുടങ്ങിയവർ സംസാരിച്ചു . മുസ്തഫ മലയിൽ സ്വാഗതവും ഇസ്സുദ്ധീൻ ആലുക്കൽ നന്ദിയും പറഞു .

അവാലി കെഎംസിസി നേതാക്കളായ നിസാർ എസ്റ്റേറ്റ്മുക്ക്, താജുദ്ധീൻ കുട്ടത്തി, ഉസ്മാൻ നാലകത്ത്, ഉമ്മർ മണ്ണാർക്കാട്‌, ഇബ്രാഹീം വയനാട്‌, അബ്ദുറഹ്മാൻ ഒടമല, ഷഹീർ അബ്ബാസ്, ഷുക്കൂർ താനൂർ, ശിഹാബ് മഞ്ചേരി, ഷാഫി എം അക്ബർ, ഇഫ്‌തറാസുദ്ധീൻ ,ഇയാസുദ്ധീൻ എന്നിവർ നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago