HOME
DETAILS
MAL
'അന്ന് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഡിജിറ്റല്‍ ഇക്കോണമി പ്രഖ്യാപിക്കുന്നു, ആര്‍ക്കും രോമാഞ്ചമുണ്ടാകും'; പരിഹാസവുമായി വി.ഡി.സതീശന്
backup
January 15 2021 | 07:01 AM
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് വി.ഡി. സതീശന് എം.എല്‍.എ. കംപ്യൂട്ടര്‍ വത്ക്കരണം നടപ്പാക്കിയപ്പോള്‍ എതിര്‍ത്ത സഖാക്കള്‍ക്ക് ഇപ്പോഴത്തെ ഡിജിറ്റല്‍ പ്രഖ്യാപനം അടക്കമുള്ളവ രോമാഞ്ചം ഉണ്ടാക്കുമെന്ന് വിഡി സതീശന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇകോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
വി.ഡി.സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ ......
ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആർക്കും രോമാഞ്ചമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."