HOME
DETAILS

'ബഡായി ബജറ്റ്, മല എലിയെ പ്രസവിച്ചതുപോലെ'-വിമര്‍ശനവുമായി ചെന്നിത്തല

  
backup
January 15 2021 | 09:01 AM

kerala-ramesh-chennithala-against-budget-2021-jan

തിരുവനന്തപുരം: ഇടതു സര്‍ക്കാറിന്റെ അവസാനത്തെ ബജറ്റിനെ ബഡായി ബജറ്റെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നും ബജറ്റ് നിരാശജനകമാണെന്നും ചെന്നിത്തല ബജറ്റ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.

യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സാമ്പത്തിക മേഖലക്ക് ഗുണകരമാവുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല്- അദ്ദേഹം കുറ്റപ്പെടുത്തി.

ശമ്പളപരിഷ്‌കരണം രണ്ട് വര്‍ഷമായി താമസിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

'സംസ്ഥാനത്ത് കമ്മി നിരന്തരമായി വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷമായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാര്‍. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല'.

റബ്ബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയാക്കി വര്‍ധിപ്പിക്കേണ്ടതായിരുന്നു റബ്ബര്‍ താങ്ങുവിലയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു രൂപ പോലും ചെലവാക്കാതെപോയ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റില്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മൂന്ന് വ്യവസായിക ഇടനാഴികള്‍ക്ക് 5000 കോടിയാണ് നീക്കിവെക്കുന്നത്. ഓരോ വീട്ടിലും ലാപ്‌ടോപ് നല്‍കുമെന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. നൂറ് ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു നടന്നിട്ടില്ല. ഇങ്ങനെ പ്രഖ്യാപനങ്ങളെന്തിനാണ്. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞു. 6000 കോടി പദ്ധതിയേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ'.

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണിത്. പാരിസ്ഥിതിക അനുമതി പോലും ലഭിച്ചിട്ടില്ല എന്നിരിക്കെ തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള പാഴ് വേലയാണ് ബജറ്റെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago