HOME
DETAILS

ഗുരു, ഗുരു മാത്രം

  
backup
January 17 2022 | 20:01 PM

sree-narayanaguru-suprabhaatham6548554614

കേരളത്തിന്റെ സ്വന്തം ഗുരുവാണ് ശ്രീനാരായണഗുരു. അതുകൊണ്ടുതന്നെയാണ് ജനുവരി 26നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്‌ളോട്ടിനു മുമ്പില്‍വയ്ക്കാന്‍ ശ്രീനാരായണ ഗുരുവിനെ തന്നെ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ശ്രീ. ശങ്കരാചാര്യരുടെ രൂപം വേണമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് ശഠിച്ചു. ഗുരുവല്ലാതെ ആരും പറ്റില്ലെന്നായി കേരളം. അവസാനം റിപ്പബ്ലിക് ദിന പരേഡില്‍നിന്ന് കേരളം പുറത്ത്. കേരളത്തെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേയ്ക്കു നയിച്ച യുഗപ്രഭാവാനാണ് ഗുരുവെന്ന് കേന്ദ്രത്തില്‍ ആര്‍ക്കറിയാം? അതോ അതറിയാവുന്നതുകൊണ്ട് തന്നെയാണോ ഗുരുവിനെ ഒഴിവാക്കിയത്?


തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി എന്ന കുഗ്രാമത്തില്‍ 1856ല്‍ നാണു എന്ന നാരായണന്‍ ജനിക്കുന്ന കാലത്ത് അന്നത്തെ തിരുവിതാംകൂര്‍ രാജ്യം കടുത്ത അന്ധകാരത്തിലായിരുന്നു. തിരുവിതാംകൂര്‍ രാജഭരണത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കാനും സര്‍ക്കാര്‍ ജോലി നേടാനും അവകാശമുണ്ടായിരുന്നത് സവര്‍ണജാതിക്കാര്‍ക്കു മാത്രം. ഈഴവരുള്‍പ്പെടെയുള്ള സമുദായങ്ങളൊക്കെയും താണജാതിക്കാരാണെന്നതായിരുന്നു അന്നത്തെ നാട്ടുനടപ്പ്. താണജാതിക്കാര്‍ക്കൊന്നും മക്കളെ സ്‌കൂളില്‍ അയയ്ക്കാന്‍ നിര്‍വാഹമില്ല. പഠിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ആര്‍ക്കും സര്‍ക്കാര്‍ ജോലി കിട്ടാനും സാധ്യതയില്ല.ക്ഷേത്രങ്ങളില്‍ പോകാനും ഇവര്‍ക്കവകാശമില്ല. എന്തിന് ക്ഷേത്രപരിസരത്തെ വഴികളില്‍ കൂടി സഞ്ചരിക്കാന്‍ പോലും പാടില്ല.
ഇതെല്ലാം കണ്ടും കേട്ടുമാണ് നാരായണന്‍ ബാല്യകാലം പിന്നിട്ട് യൗവനത്തിലേയ്ക്കു കടന്നത്. 1884ല്‍ പിതാവിന്റെ മരണത്തോടെ വീടുവിട്ടിറങ്ങി ഒരു സന്യാസിയായി പലേടത്തും ചുറ്റി സഞ്ചരിച്ചു. തിരുവനന്തപുരത്തുനിന്ന് അധികം ദൂരെയല്ലാത്ത മരുത്വാ മലയില്‍ അദ്ദേഹം ധ്യാനമിരുന്നു. തിരുവിതാംകൂറിനെ അന്ധകാരത്തില്‍നിന്നു വെളിച്ചത്തിലേയ്ക്കു നയിക്കാന്‍ കാലം കാത്തുവച്ച ഒരു മഹാഗുരുവിന്റെ ഉദയമായിരുന്നു അത്. അതെ. ശ്രീനാരയണഗുരുവിന്റെ വരവ്. പില്‍ക്കാലത്ത് കേരളമാകെ പടര്‍ന്നു ഗുരുദേവന്റെ മഹത് സന്ദേശം. സമൂഹത്തിലെ അജ്ഞതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹ്യ പിന്നോക്കാവസ്ഥയ്ക്കുമെതിരേ പോരാടാന്‍ അദ്ദേഹം ജനങ്ങളെ ശക്തരാക്കി. വിദ്യകൊണ്ടു പ്രബുദ്ധരാകുവാന്‍ അദ്ദേഹം അവരെ പഠിപ്പിച്ചു. സംഘടനകൊണ്ടു ശക്തരാകുവാനും പഠിപ്പിച്ചു. സ്വന്തം സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരേ അദ്ദേഹം പടപൊരുതി. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുവിന്റെ പ്രഖ്യാപനം പിന്നോക്ക വിഭാഗങ്ങളെയൊക്കെയും ആവേശഭരിതരാക്കി. പുതിയ ഗുരുവിന്റെ വലിയ സന്ദേശം മതത്തിന്റെയും ജാതിയുടെയും പേരില്‍ കെട്ടിയുയര്‍ത്തിയിരുന്ന കോട്ടകകളില്‍ വലിയ വിള്ളലുണ്ടായി.
ശങ്കരാചാര്യരില്‍നിന്നു തന്നെയായിരുന്നു ശ്രീനാരായണ ഗുരുവിന്റെയും തുടക്കം. ആദിശങ്കരന്റെ അദ്വൈത ദര്‍ശനം നാരായണഗുരു യുക്തിഭദ്രമായ അനുമാനങ്ങള്‍ക്ക് അടിസ്ഥാനമായി സ്വീകരിച്ചുവെന്ന് മാര്‍തോമ്മാ സഭാധ്യക്ഷന്‍ ഡോക്ടര്‍ തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ 'നവീകരണവും പാരമ്പര്യങ്ങളുടെ പരിരക്ഷണവും ശ്രീനാരായണ ഗുരുദര്‍ശനങ്ങളില്‍' എന്ന തന്റെ ഗവേഷണ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. തിയോഡോഷ്യസ് മെത്രാപ്പോലീത്തായുടെ വാക്കുകള്‍: 'അദ്വൈതത്തിന്റെ സ്വീകരണം വ്യക്തികളുടെ അദ്വൈതാവസ്ഥ പ്രഘോഷിക്കുന്നതായി അദ്ദേഹം കരുതി. പുരാതനമായ ഹൈന്ദവ മതചിന്തയ്ക്ക് ഗുരു പുതിയ വ്യാഖ്യാനം നല്‍കി. ലഭ്യമായ ചരിത്ര പശ്ചാത്തലത്തില്‍ മുഴുവന്‍ ലോകത്തിനും ബാധകമായ ഒന്നായി അതിനെ രൂപപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. എല്ലാ ജീവജാലങ്ങളുടെയും സമത്വത്തില്‍ അദ്ദേഹം ആകൃഷ്ടനായി'.


ജാതിവ്യവസ്ഥിതിയുടെ അടിസ്ഥാനം തന്നെ തകര്‍ക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ജാതിവ്യവസ്ഥ നിലനിര്‍ത്തേണ്ടത് ജാതിശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന തട്ടില്‍ നിന്നവരുടെ മാത്രം ആവശ്യമായിരുന്നു. താണ ജാതിക്കാര്‍ക്ക് ജാതിവ്യവസ്ഥ ശാപമായിരുന്നു. 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരു അവതരിപ്പിച്ച തത്വം പിന്നോക്ക വിഭാഗങ്ങളൊക്കെയും രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ജാതിവ്യവസ്ഥ സംരക്ഷിക്കാന്‍ സവര്‍ണ സമുദായ മേധാവികള്‍ ശ്രമിക്കുന്നത് ജനങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമുണ്ടാക്കുന്നുവെന്നും അദ്ദേഹം പഠിപ്പിച്ചു.
ഹൈന്ദവപാരമ്പര്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് മറ്റു മതങ്ങളോട് ഉദാരമനോഭാവം വളര്‍ത്തിയെടുക്കുകയാണ് ഗുരു ചെയ്തതെന്ന് തിയോഡോഷ്യസ് മാര്‍തോമ്മാ മെത്രാപ്പോലീത്താ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍: 'ഗുരു ഒരു പുതിയ മതം സ്ഥാപിക്കുകയോ ഏതെങ്കിലും പ്രത്യേക മതരൂപത്തോട് അനുരൂപപ്പെടുകയോ ചെയ്തില്ല. എന്നാല്‍ മതപാരമ്പര്യങ്ങളെ സര്‍വസാധാരണമായ ആരാധനാരീതിയുടെയും ഭാഷയുടെയും വെളിച്ചത്തില്‍ പുനര്‍വ്യാഖ്യാനം ചെയ്തു. പാരമ്പര്യത്തില്‍നിന്നു വേറിട്ടുപോകാതെ മുഖ്യബോധത്തെ വലിയൊരളവില്‍ അദ്ദേഹം വ്യതിയാനപ്പെടുത്തി. തങ്ങളുടെ മതപാരമ്പര്യങ്ങളില്‍ അസന്തുഷ്ടരും മതവ്യക്തിത്വം നിലനിര്‍ത്താനോ കൂടുതല്‍ മാന്യതയുള്ള ഒന്നിനെ പുല്‍കാനോ കെല്‍പ്പില്ലാത്തവരുമായ ഒരു ജനതയായിരുന്നു അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്. അവരെ അദ്ദേഹം ഉപദേശിച്ചു: ഒരു മതം മനുഷ്യന് '.


ബ്രാഹ്മണ മേധാവിത്വം തകര്‍ന്നാലേ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ജാതികള്‍ക്ക് ഉന്നമനം ഉണ്ടാവൂ എന്നു മനസിലാക്കിയ ഗുരു 1888ല്‍ തിരുവനന്തപുരത്തിനടുത്ത് അരുവിപ്പുറത്ത് ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു.ക്ഷേത്രത്തില്‍ ആലേഖനം ചെയ്യാന്‍ ഈ വരികളും അദ്ദേഹം എഴുതി: 'ജാതി ഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്'. ക്ഷേത്രം നിര്‍മിക്കലും അതില്‍ പ്രതിഷ്ഠ നടത്തുന്നതുമൊക്കെ ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്ന കാലമായിരുന്നു അത്. ക്ഷേത്രപ്രവേശനവും ആരാധനയും അയിത്തക്കാര്‍ക്കു പാടേ നിഷേധിക്കുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് ഗുരു നല്‍കിയ കനത്ത പ്രഹരമായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയെന്നും തിയോഡോഷ്യസ് മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടുന്നു. ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയതിനെ ബ്രാഹ്മണര്‍ ചോദ്യം ചെയ്തപ്പോള്‍ 'ഞാന്‍ ഈഴവ ശിവനെയാണല്ലൊ പ്രതിഷ്ഠിച്ചത്' എന്നായിരുന്നു മറുപടി. ഗുരുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. നൂറിലേറെ ക്ഷേത്രങ്ങള്‍. അവസാനം അദ്ദേഹം പറഞ്ഞു: 'നമുക്ക് ഇത്രയും ക്ഷേത്രങ്ങള്‍ മതി. ഇനി സ്‌കൂളുകളാണ് സ്ഥാപിക്കേണ്ടത്. വിദ്യകൊണ്ടു മാത്രമേ മനുഷ്യനും സമൂഹവും വളരൂ എന്ന് ഗുരുവിനു നന്നായി അറിയാമായിരുന്നു. താന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളൊക്കെയും ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കുമായി അദ്ദേഹം തുറന്നുകൊടുത്തു.
സംഘടിച്ചു ശക്തരാകുവാന്‍ ഗുരു ജനങ്ങളോട് ആവശ്യപ്പെട്ടു. ശക്തരാവണമെങ്കില്‍ സംഘടിക്കുകയും ഒന്നിച്ചുനില്‍ക്കുകയും വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.1903 മെയ് 13ന് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി യോഗം) നിലവില്‍വന്നു. സാമൂഹ്യ, സാമ്പത്തിക ഉന്നമനത്തിനുവേണ്ടി പോരാടാന്‍ ഈഴവ സമുദായത്തെ ഒരുക്കുക എന്ന ലക്ഷ്യംവച്ചു തന്നെയാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ഡോ. പി. പല്‍പ്പുവും കുമാരനാശാനും ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കൂട്ടുകൂടി. രണ്ടു പേരും പ്രഗത്ഭര്‍. ഡോ. പല്‍പ്പു എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചു കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാസം നേടിയ ആളാണ്.


1865 മുതലുള്ള കാലഘട്ടത്തില്‍ തിരുവിതാം%9



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago