HOME
DETAILS

ബജറ്റ്: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാചക കസർത്ത്: സഊദി കെഎംസിസി

  
backup
January 15 2021 | 16:01 PM

kmcc-about-the-budget-2021

       റിയാദ്: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പിണറായി സർക്കാരിന്റെ വാചക കസർത്താണ്‌ സംസ്ഥാന ബജറ്റെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. പ്രവാസികളുടെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന യാതൊരു നിർദേശവും ബജറ്റിലില്ലെന്നും പ്രവാസികൾ ഇത്ര മാത്രം പരിഹാസ്യമായ ഒരു കാലം മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും നാഷണൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. നാട്ടിൽ തിരിച്ചെത്തിയ ലക്ഷകണക്കിന് പ്രവാസികൾ ഇപ്പോഴും പെരുവഴിയിലാണ്. അവർക്ക് മുമ്പിൽ സംസ്ഥാനത്തേക്കുള്ള എല്ലാ വഴികളും കൊട്ടിയടച്ചവരിൽ നിന്ന് യാതൊരു ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നില്ല. പ്രവാസികൾക്ക് നൈപുണ്യ പരിശീലനത്തിനും അറുപത് വയസിന് ശേഷം ലഭിക്കുന്ന പെൻഷൻ പദ്ധതിയും ഉയർത്തിക്കാണിക്കുന്ന ധനകാര്യമന്ത്രി ആ അറുപത് വയസ്സ് വരെ ജീവിച്ചു തീർക്കാൻ ജീവത്യാഗം ചെയ്യുന്ന സാധാരണ പ്രവാസികളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമിക്കുന്നത്. നിപുണരായ ഒട്ടേറെ പ്രവാസികൾ നാട്ടിൽ കുടുങ്ങി കിടപ്പാണ്. അവരെയും കുടുംബങ്ങളെയും രക്ഷപെടുത്താനുള്ള ശ്രമം നടത്തുന്നതിന് പകരം ജനങ്ങളെ വിഢിയാക്കാനുള്ള പ്രഖ്യാപനങ്ങളിൽ രമിക്കുകയാണ് സർക്കാർ . ഈ പ്രഖ്യാപനങ്ങൾ ഒന്നും നടപ്പിലാക്കേണ്ടവർ ഞങ്ങളല്ലെന്ന തിരിച്ചറിവിലാണ് ഈ കൂട്ട തള്ളലെന്ന് കേരളത്തിലെ പൊതുജനങ്ങളെ പോലെ പ്രവാസി സമൂഹത്തിനുമറിയാമെന്നും കെഎംസിസി പറഞ്ഞു. 

      പ്രവാസിവോട്ട് വിളിപ്പാടകലെ എത്തിയതോടെ പ്രവാസികളോടുള്ള സർക്കാരിന്റെ ഇഷ്ടത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് വരുത്താനുള്ള മന്ത്രി തോമസ് ഐസക്കിന്റെ തന്ത്രം വിലപ്പോവില്ല. അഞ്ച് മാസം മാത്രം ബാക്കി കാലാവധിയുള്ള സർക്കാരിന്റെ അവസാനത്തെ ബജറ്റാണിത്. പക്ഷെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന്റെ ലഹരിയിലാണ് മന്ത്രിയുടെ പ്രഖ്യാപനങ്ങൾ. ഇതുപോലുള്ള വാഗ്‌ദാനങ്ങളുടെ പെരുമഴക്കാലം ഏറെ കണ്ടവരാണ് പ്രവാസികൾ. നിരവധി പ്രഖ്യാപനങ്ങൾ നടത്തിയ കഴിഞ കാല ബജറ്റുകളിൽ പ്രവാസികളെ പാടെ അവഗണിച്ചപ്പോൾ ഇപ്പോൾ പാലും തേനുമൂട്ടിയുള്ള ഈ സ്നേഹപ്രകടനം എന്തിനാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പ്രവാസി സമൂഹത്തിനുണ്ട്. ഭരണമേൽക്കുമ്പോഴുള്ള പ്രഖ്യാപനവും അതിന് ശേഷം നടന്ന ബജറ്റുകളും പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും മുമ്പിലുണ്ട്.  

       ലോക കേരള സഭയുടെ പേരിൽ ധൂർത്തും ദുർവ്യയവും നടത്തിയെന്നല്ലാതെ സാധാരണ പ്രവാസിക്ക് ഉപകരിക്കുന്ന ഒരു പദ്ധതി പോലും നടന്നില്ല. തിരുവനന്തപുരത്തും ദുബായിലുമെല്ലാം കോടികൾ ചെലവഴിച്ച് നടത്തിയ ഈ സമ്മേളനങ്ങൾ പ്രഹസനമായി മാറുന്നതാണ് കണ്ടത്. പ്രവാസിയുടെ യഥാർത്ഥ പ്രശനങ്ങൾക്ക് പരിഹാരം കാണാനുള്ള ഈ വേദികൾ പാർട്ടിയെ പോഷിപ്പിക്കാനുള്ളതും ചില മന്ത്രിമാർക്ക് ആളാകാനുമുള്ള മാത്രം വേദികളായി. ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വൽക്കരണം മൂലവും കൊവിഡ് പ്രതിസന്ധിലകപ്പെട്ടും ജോലി നഷ്ടപെട്ട് നാട്ടിൽ തിരിച്ചെത്തിയ ലക്ഷക്കണക്കിന്ന് പ്രവാസികളെ ഇതുവരെ സർക്കാർ തിരിഞ്ഞു നോക്കിയിട്ടില്ല. കബളിപ്പിക്കുന്ന ഒട്ടേറെ നാടകങ്ങൾക്ക് ഈ സർക്കാരിന്റെ കാലയളവിൽ സാക്ഷിയായവരാണ് പ്രവാസികൾ. പ്രവാസികളുടെ വിദേശ നാണ്യത്തിലൂടെ സമ്പദ്‌രംഗം കാക്കുന്ന സർക്കാർ കോവിഡ് കാലയളവിൽ അവരോട് കാണിച്ച ക്രൂരതയൊന്നും പെട്ടെന്ന് മറക്കാനാവില്ലെന്നും പാലും തേനുമൊഴുക്കാമെന്ന അവസാന മണിക്കൂറിലെ പ്രഖ്യാപനങ്ങൾക്കൊന്നും ഈ ക്രൂരതയെ മറയിടാനുമാവില്ലെന്നും കെഎംസിസി നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പ്രസ്‌താവനയിൽ വക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  9 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  37 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  6 hours ago