ഇറാനും സഊദിയും ഒത്തുതീര്‍പ്പിലേക്ക്
ഇരു രാജ്യങ്ങളും എംബസികള്‍ തുറക്കാനുള്ള ഒരുക്കത്തിലെന്നും റിപ്പോര്‍ട്ട്
തെഹ്റാന്/ദുബൈ;
സഊദിയും ഇറാനും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. അതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും എംബസികള്‍ വീണ്ടും തുറക്കാന്‍ തയാറെടുക്കുകയാണെന്നും മുതിര്‍ന്ന ഇറാനിയന്‍ പാര്‍ലമെന്റംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അനദൊലു റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശ നയ കമ്മീഷന് അംഗം ജലീല്‍ റഹിമി ജഹനാബാദിയുടെ കഴിഞ്ഞ ദിവസത്തെ ട്വിറ്റര്‍ പോസ്റ്റില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ബന്ധത്തിലുണ്ടായ വിള്ളല്‍ മാറ്റാനുള്ള പാതയിലാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനരുജ്ജീവിപ്പിക്കപ്പെടുന്നുവെന്നും എംബസികള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുവെന്നും പാര്‍ലമെന്റിന്റെ മുന്‍ ജുഡീഷ്യല്‍, ലീഗല്‍ കമ്മിറ്റി തലവനായ ജഹനാബാദി ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."