HOME
DETAILS
MAL
ഉടുപ്പിയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ വിഎച്ച്പി പ്രവര്‍ത്തകര്‍ അടിച്ചു കൊന്നു
backup
August 18 2016 | 08:08 AM
മംഗളൂരു: ഉടുപ്പിയില്‍ അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകനെ വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചു കൊലപ്പെടുത്തി. ശാന്തകട്ടയില്‍ പ്രവീണ്‍ പൂജാരി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തെതുടര്‍ന്ന് 17 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ടെമ്പോ വാനില്‍ പശുക്കളുമായി പോകുകയായിരുന്ന പ്രവീണിനെയും സുഹൃത്ത് അക്ഷയ് ദേവഡിഗയെയും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."