കെ. അന്‍വര്‍ സാദത്ത് ഐ.ടി@സ്‌കൂള്‍ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി നിയമിതനായി
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഐ.ടി@സ്‌കൂള്‍ പ്രൊജക്ടിന്റെയും സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി കെ. ന്‍വര്‍ സാദത്ത് നിയമിതനായി. നേരത്തെ ഐ.ടി@സ്‌കൂള്‍, വിക്ടേഴ്‌സ് ചാനല്‍, അക്ഷയ പദ്ധതികളുടെ ഡയറക്ടര്‍, ഐ.ടി മിഷന്‍, ഇ-ഗവേര്‍ണേഴ്‌സ് മാനേജര്‍, യു.എന്‍.ഡി.പിയുടെ ഇ-കൃഷി പ്രൊജക്ട് തലവന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കുക, 1000 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നിവ പുതിയ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങളാണ്.
കേന്ദ്ര മാനവശേഷി വകുപ്പിന്റെ ആര്‍.എം.എസ്.എ പ്രൊജക്ടിന്റെ ഉപദേശക സമിതിയിലെ ഐ.ടി വിദഗ്ധനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും ആയിരുന്നു. ഐ.ടി മേഖലയുമായി ബന്ധപ്പെട്ട പ്രൊജെക്ടുകള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമായി അന്‍വര്‍ സാദത്ത് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എട്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ അവാര്‍ഡ് ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ്. ഭാര്യ: കെ പി ഷാഹിന (സീനിയര്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, ടെക്‌നോപാര്‍ക്), മക്കള്‍: വിദ്യാര്‍ഥികളായ അമന്‍ കെ അന്‍വര്‍, അംന കെ അന്‍വര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."