വിമാനടിക്കറ്റില്‍ ഓഫറുമായി എയര്‍ ഇന്ത്യ
ദുബൈ: ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കൂടിയ അവസ്ഥയിലും യാത്രക്കാരെ ആകര്‍ഷിക്കാന്‍ ത്രീ ഇന്‍ വണ്‍ ഓഫറുമായി എയര്‍ ഇന്ത്യ. ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കു പറക്കാന്‍ 310 ദിര്‍ഹം മാത്രമെന്ന ഓഫറാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും സൗജന്യ ബാഗേജ് ഓഫറുമുണ്ട്. ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനും അവസരമുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ 9 വിമാനത്താവളങ്ങളിലേക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക. അഹമ്മദാബാദ്, അമൃതസര്‍,ബംഗളൂരു, ചെന്നൈ, ദല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, മുംബൈ എന്നിവയാണ് 310 ദിര്‍ഹത്തിന് ടിക്കറ്റു ലഭിക്കുന്ന മറ്റു സെക്ടറുകള്‍. ലഖ്നൗവിലേക്ക് 330 ദിര്‍ഹവും ഗോവയിലേക്ക് 540 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്ക്. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മാത്രമാണ് ഈ ആനുകൂല്യം. ഈ മാസം 31നകം ടിക്കറ്റ് എടുക്കുകയും മാര്‍ച്ച് 31നകം യാത്ര ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് ഈ ആനൂകൂല്യമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."