HOME
DETAILS
MAL
സഊദിയിൽ ഇന്ന് 159 കൊവിഡ് രോഗ മുക്തി, 5 മരണം, 140 രോഗ ബാധിതർ
backup
January 16 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 159 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 രോഗികൾ മരണപ്പെടുകയും 140 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 1,894 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 321 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,318 ആയും വൈറസ് ബാധിതർ 364,753 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 159 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 356,541 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."