കാമറകളുടെ പ്രിയ കടുവ മഛലി വിടവാങ്ങി
ജയ്പൂര്‍: ലോകത്തെ ഏറ്റവും കൂടുതല്‍ കാമറക്കണ്ണുകള്‍ പതിഞ്ഞ രണതംബോര്‍ നാഷണല്‍ പാര്‍ക്കിലെ പെണ്‍കടുവ മഛലി വിടവാങ്ങി. ഇന്നു രാവിലെയായിരുന്നു പത്തൊന്‍പതു വയസായ കടുവ ചത്തത്. ഇന്ത്യയുടെ കടുവാ രാജ്ഞി എന്നറിയപ്പെട്ടിരുന്ന മഛലിക്ക് സ്വന്തമായി ഫേസ് ബുക്ക് പേജ് ആരാധകര്‍ ഉണ്ടാക്കിക്കൊടുത്തിരുന്നു.
ലോകമെമ്പാടുമുള്ള കടുവാ പ്രേമികള്‍ മഛലിയുടെ ആരാധകരായിരുന്നു. ശാന്തസ്വഭാവക്കാരിയും സഞ്ചാരികള്‍ ചിത്രമെടുക്കുമ്പോള്‍ താല്‍പര്യപൂര്‍വം പോസ് ചെയ്യുകയും ചെയ്തിരുന്ന മഛലി കഴിഞ്ഞ ഏതാവും ദിവസങ്ങളായി ക്ഷീണിതയായിരുന്നു.
മുഖത്തെ വരകളില്‍ മീനിന്റെ രൂപം കണ്ടാണ് ആരാധകര്‍ അവളെ മഛലി( ഹിന്ദിയില്‍ മീന്‍) എന്ന് വിളിച്ചത്.
വംശനാശ ഭീഷണി നേരിടുന്ന റോയല്‍ ബംഗാള്‍ ടൈഗര്‍ കുടുംബത്തില്‍പ്പെട്ട കടുവകള്‍ സാധാരണ 10 മുതല്‍ 15 വയസുവരെ മാത്രമേ ജീവിച്ചിരിക്കറൊള്ളു.
ജീവന്‍ നിലനിര്‍ത്താന്‍ തങ്ങള്‍ പരാമാവധി ശ്രമിച്ചെന്ന് നാഷണല്‍ പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ഏറ്റവും മികച്ച ചികിത്സ ഞങ്ങള്‍ അവള്‍ക്കു നല്‍കി. പ്രായം ബാധിച്ച സാധാരണ മരണമാണിതെന്നും പാര്‍ക്ക് ടൈഗര്‍ പ്രൊജക്റ്റ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ സാഹു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."