HOME
DETAILS

അധികച്ചെലവ് ഒഴിവാക്കാന്‍ എഴുത്തുപരീക്ഷകള്‍ രണ്ടുഘട്ടമാക്കി ഒന്നാംഘട്ടം പോലും നടത്താനാകാതെ പി.എസ്.സി ത്രിശങ്കുവില്‍

  
backup
January 17 2021 | 01:01 AM

psc-3


കൊല്ലം: അധികച്ചെലവ് ഒഴിവാക്കാന്‍ എഴുത്തുപരീക്ഷകള്‍ രണ്ടുഘട്ടമാക്കിയിട്ടും ഒന്നാംഘട്ടംപോലും നടത്താനാകതെ പി.എസ്.സി ത്രിശങ്കുവിലായി. എല്‍.ഡി.സി, എല്‍.ജി.എസ് റാങ്കുലിസ്റ്റുകള്‍ കാലഹരണപ്പെടുന്നതോടെ താല്‍കാലിക നിയമനം ത്വരിതപ്പെടുമോയെന്ന പേടിയിലാണ് ഉദ്യോഗാര്‍ഥികള്‍. സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകള്‍, ഏപ്രിലില്‍ നടക്കാന്‍ സാധ്യതയുള്ള നിയമസഭാ ഇലക്ഷന്‍ എന്നിവയെ തുടര്‍ന്ന് പി.എസ്‌സിയുടെ പ്രാഥമിക പത്താംക്ലാസ് ലെവല്‍ പരീക്ഷാ തിയതി പോലും പ്രഖ്യാപിക്കാനാകാതെ നീളുകുയാണ്.


പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി കോഴ്‌സുകളെ പ്രാഥമിക ലെവലാക്കി തരംതിരിച്ച് പരീക്ഷകള്‍ നടത്താനാണ് പി.എസ്.സി ആറുമാസങ്ങള്‍ മുന്‍പ് തീരുമാനമെടുത്തത്. പുതിയ രീതിയില്‍ പ്രാഥമിക പരീക്ഷയും അതില്‍നിന്നു വിജയിക്കുന്നവരെ തെരഞ്ഞെടുത്ത്, മൂന്ന് വിഭാഗത്തിലും മെയിന്‍ പരീക്ഷകള്‍ നടത്തി റാങ്ക്‌ലിസ്റ്റ് തയാറാക്കാനുള്ള പി.എസ്.സിയുടെ തീരുമാനമാണ് നീളുന്നത്. പി.എസ്.സി യോഗം ഒന്നിലേറെ തവണ ചേര്‍ന്നിട്ടും പത്താംക്ലാസ് ലെവല്‍ പൊതുപരീക്ഷ പോലും പ്രഖ്യാപിക്കാനായിട്ടില്ല. പത്താം ക്ലാസ് പ്രാഥമിക ലെവലില്‍ 149 ഓളം പരീക്ഷകളാണ് നടത്തുന്നത്.
ഭീമമായ ചെലവ് കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് പി.എസ്.സി പരീക്ഷാ രീതികളില്‍ മാറ്റം വരുത്തിയത്. ഓരോന്നും പ്രത്യേകം നടത്തി ഉദ്യോഗാര്‍ഥികളെ കുറച്ചശേഷം രണ്ടാംഘട്ട പരീക്ഷ നടത്താനാണ് തീരുമാനം. 149 ഓളം പരീക്ഷകള്‍ എഴുതാന്‍ 23 ലക്ഷം പേരാണ് ഉണ്ടായിരുന്നത്. പരീക്ഷ എഴുതാന്‍ സ്ഥിരീകരണം(കണ്‍ഫര്‍മേഷന്‍) ചോദിച്ചപ്പോള്‍ അത് 16 ലക്ഷമായി കുറഞ്ഞു.


വേവ്വേറെ പരീക്ഷ നടത്തിയാല്‍ നിരവധി പരീക്ഷകള്‍ക്കായി കോടിക്കണക്കിന് രൂപ പ്രത്യേകം ചെലവാകും.അതൊഴിവാക്കുകയായിരുന്നു പി.എസ്.സി ലക്ഷ്യം. എന്നാല്‍ യഥാസമയം പരീക്ഷ നടത്താനാകാതെ വന്നതോടെ പി.എസ്.സിയുടെ ലക്ഷ്യംതന്നെ പാളുമോയെന്ന ആശങ്കയാണ് ഉദ്യോഗാര്‍ഥികള്‍ക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  24 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  24 days ago