HOME
DETAILS

ചൈനയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നതയില്ല: എസ്.ആർ.പി

  
backup
January 19 2022 | 05:01 AM

78563563


കണ്ണൂർ
സിപി.എം കോട്ടയം ജില്ലാ സമ്മേളന പൊതുയോഗത്തിൽ താൻ ചൈനയെ പുകഴ്ത്തിയതല്ല സത്യം പറയുക മാത്രമായിരുന്നെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ചൈനീസ് പരാമർശത്തിൽ മുഖ്യമന്ത്രിയുമായി ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും എസ്.ആർ.പി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


ചൈനയെക്കുറിച്ച് എതിരഭിപ്രായം കൂടി പാർട്ടിക്കുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തങ്ങൾ പറഞ്ഞത് ഒരേ അഭിപ്രായമാണ്. ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ലോകത്ത് അമേരിക്കയെ എതിർക്കാൻ ശക്തിയുള്ള രാജ്യമായി ചൈന മാറിയിരിക്കുകയാണ്. കൊവിഡ് പടർന്നുപിടിച്ചപ്പോൾ 142 രാജ്യങ്ങൾക്ക് വാക്‌സിൻ നൽകിയ രാജ്യമാണ് ചൈന.


1979ൽ വലിയ കടബാധ്യതയായിരുന്നു ചൈനയ്ക്ക്. 2019ൽ വികസിത രാജ്യങ്ങൾക്കു പോലും കടം നൽകുന്ന രാജ്യമായി ചൈന മാറി. ഇന്ത്യ- ചൈന അതിർത്തി പ്രശ്‌നം സംഘർഷത്തിലൂടെ പരിഹരിക്കാനാവില്ല. യുദ്ധം ഇരുരാജ്യങ്ങൾക്കും കനത്ത നഷ്ടമേ വരുത്തൂ. അമേരിക്ക ഇതിൽ സന്തോഷിക്കും.


പശ്ചിമ ബംഗാളിൽ പാർട്ടിക്ക് സംഘടനാപരമായും ഭരണപരമായും വീഴ്ച സംഭവിച്ചിട്ടുണ്ട്. കോൺഗ്രസുമായി ഒരു നീക്കുപോക്കും ഇനി ബംഗാളിലുണ്ടാവില്ല. അവിടെ പാർട്ടി ശക്തിപ്രാപിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago