ക്ലബ്ഹൗസിലും മുസ്‌ലിം സ്ത്രീകൾക്കെതിരേ അശ്ലീല പരാമർശങ്ങൾ ; നടപടിയെടുക്കണമെന്ന് ഡൽഹി വനിതാ കമ്മിഷൻ
ന്യൂഡൽഹി
സുള്ളി ഡീൽസും ബുള്ളി ഭായിയും മുസ് ലിം സ്ത്രീകളെ ലക്ഷ്യംവച്ച് നടത്തിയ അധിക്ഷേപങ്ങൾ വിവാദമായതിനു പിന്നാലെ ക്ലബ്ഹൗസ് ആപ്പിനെതിരേയും ആരോപണം. മുസ് ലിം പെൺകുട്ടികൾ ഹിന്ദു ക്കളേക്കാൾ സുന്ദരികളാണെന്ന വിഷയത്തിൽ ക്ലബ്ഹൗസിൽ മോശം സംഭാഷണത്തിൽ പങ്കെടുത്തവർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലിസിന്റെ സൈബർ ക്രൈം സെല്ലിനോട് ഡൽഹി വനിതാ കമ്മിഷൻ നിർദേശിച്ചു.
മുസ് ലിം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ട് അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മനസിലായെന്നും വിഷയത്തിൽ നടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അഞ്ചു ദിവസത്തിനകം സമർപ്പിക്കാനും ഡൽഹി പൊലിസിനോട് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.
മുസ് ലിം സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യംവച്ച് വെറുപ്പുളവാക്കുന്ന ലൈംഗിക പരാമർശങ്ങൾ നടത്തിയ ക്ലബ്ഹൗസ് ആപ്പിലെ വിശദമായ ഓഡിയോ സംഭാഷണം ശ്രദ്ധയിൽപെട്ടതായി വനിതാ കമ്മിഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ പറഞ്ഞു. ഇത്തരം സംഭവങ്ങൾ വർധിച്ചുവരുന്നതിൽ അമർഷമുണ്ടെന്നും അവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."