HOME
DETAILS

അധികാരം ഏറ്റെടുത്ത ഉടന്‍ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് അവസാനിപ്പിക്കും- ജോ ബൈഡന്‍

  
backup
January 17 2021 | 06:01 AM

world-us-joe-biden-news-2021

വാഷിങ്ടണ്‍:ബൈഡന്‍ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ക്കു ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ ഒപ്പിടുമെന്നും, പാരിസ് ക്ലൈമറ്റ് എക്കോര്‍ഡില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

കൊവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി ജോബൈഡന്‍ തന്റെ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഇതിനകം പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്കയിലെ ജനങ്ങള്‍ക്കായി അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതില്‍ 30 കോടി രൂപയോളം കൊവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും നീക്കിയിരിപ്പ് നടത്തും. നിരവധിപേര്‍ക്ക് കൊവിഡ് ബാധിക്കുകയും ജീവിതം തന്നെ തകര്‍ന്നടിയുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 72 ലക്ഷം രൂപ മാറ്റി വയ്ക്കുന്നത്. എന്നാല്‍ കൊവിഡ് അനന്തരം നിരവധി വ്യവസായങ്ങളാണ് പ്രതിസന്ധിയിലായത്. അത്തരം വ്യവസായങ്ങളെ കരകയറ്റാന്‍ വേണ്ടിയാണ് ശേഷിക്കുന്ന 32 ലക്ഷം കോടി രൂപ ചിലവഴിക്കുക.

രാജ്യത്തിന്റെ ആരോഗ്യ നില വളരെ പരിതാപകരമാണ്. അതിന് വേണ്ടി രാജ്യം ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ കൊവിഡ് കാലഘട്ടം നമ്മെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോഴും കൊവിഡ് മഹാമാരിയില്‍ നിന്നും രാജ്യത്തിന് മോചനമായിട്ടില്ല. സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന അപചയം ഒരിക്കലും നിയന്ത്രണാധിനമായിരിക്കില്ല. എന്നിരുന്നാലും രാജ്യം ഒത്തുചേര്‍ന്ന് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ ശ്രമിക്കും അദ്ദേഹം കൂട്ടിചേര്‍ത്തു.

കോളേജ് ലോണ്‍ അടക്കുന്നതിനു നല്‍കിയിരുന്ന കാലാവധി നീട്ടികൊടുക്കുന്നതിനും കൊവിഡ് മഹാമാരിയില്‍ സാംമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  14 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  14 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  14 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  14 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  14 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago