HOME
DETAILS
MAL
ഒരാഴ്ച്ച മുമ്പ് ലീവ് കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശിയെ സഊദിയിൽ മരിച്ച നിലയിൽ കണ്ടെത്തി
backup
January 19 2022 | 10:01 AM
റിയാദ്: ഒരാഴ്ച്ച മുമ്പ് ലീവ് കഴിഞ്ഞെത്തിയ മലപ്പുറം സ്വദേശിയെ ബുറൈദയിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർക്കാട് സ്വദേശി കല്ലൻകുന്നൻ ഹസൈനാർ ആണ് ബുറൈദയിലെ ജോലി സ്ഥലത്ത് മരണപ്പെട്ടത്. 48 വയസായിരുന്നു. കൊവിഡ് കാലത്ത് നാട്ടിൽ അകപ്പെട്ട ഹസൈനാർ ഏകദേശം ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് റിയാദിൽ എത്തിയത്. തുടർന്ന് ഇവിടെയുള്ള ക്വാറന്റൈൻ കാലയളവ് കഴിഞ്ഞ ശേഷമാണ് ബുറൈദയിൽ എത്തിച്ചേർന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉസ്‌മാൻ - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ചക്കുപറമ്പിൽ ഷാഹിദ (കടന്നമണ്ണ), മക്കൾ: ശബീബ്, സഫീർ, ഷബ്‌ന, നിഹ. മരുമകൻ: പള്ളിയാലിൽ നിഷാൻ കടന്നമണ്ണ. മയ്യത്ത് ബുറൈദയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് ബന്ധുക്കളുമായി അടുപ്പമുള്ളവർ അറിയിച്ചു.
തുടർ നടപടികൾക്കായി കെഎംസിസി നേതാക്കൾ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."