HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ രണ്ടുപേര്‍ പിടിയില്‍
backup
January 19 2022 | 11:01 AM
തിരുവനന്തപുരം: പൊലിസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ രണ്ടുപേര്‍ പിടിയില്‍.അനന്തു (19),നിധിന് (18) എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷനു നേരെയാണ് ഇന്നലെ ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ ഇരുവരും രണ്ട് തവണയായി സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഇതില്‍ ഒരു ബോംബ് പൊട്ടിവീണു കത്തുകയും മറ്റേത് പൊട്ടാതെ നിലത്ത് പതിക്കുകയും ചെയ്തു.
സ്റ്റേഷനിലേക്ക് എറിഞ്ഞ ബോംബ് പൊട്ടാത്തതിനാല് ദുരന്തം ഒഴിവായി. ബിയര്‍കുപ്പിയില്‍ പെട്രോള്‍ നിറച്ചാണ് സംഘം എറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."