HOME
DETAILS

ചവറ കോളജിന്റെ ചുറ്റുമതില്‍ തകര്‍ത്തു; വിദ്യാര്‍ഥികളെത്തി വീണ്ടും കെട്ടിയടച്ചു

  
backup
August 18 2016 | 14:08 PM

%e0%b4%9a%e0%b4%b5%e0%b4%b1-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%b2

ചവറ: ബേബിജോണ്‍ മെമ്മോറിയര്‍ ഗവണ്‍മെന്റ് കോളജിന്റെ ചുറ്റുമതിലിന്റെ ഒരുഭാഗം കോടതി ഉത്തരവ് ഉണ്ടെന്നുപറഞ്ഞ് സമീപവാസി ബുധനാഴ്ച പൊളിച്ചുമാറ്റിയത് വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രതിഷേധ പ്രകടനം നടത്തിയ ശേഷം കെട്ടിയടച്ചു.

എം.പി.മാരുടെ വികസന ഫണ്ട് ഉപയോഗിച്ച് ചവറ ഗവണ്‍മെന്റ് കോളജിന് ചുറ്റുമതില്‍ നിര്‍മ്മിച്ചത് 2002 ഏപ്രിലിലായിരുന്നു. കോളജിനു പിറകുവശം താമസിക്കുന്ന സ്വകാര്യവ്യക്തി കോമ്പൗണ്ടിന്റെ നടുവിലൂടെ വഴി വേണമെന്ന് ആവശ്യപ്പെട്ട് 2000 മുതല്‍ വിവിധ കോടതികളില്‍ കേസുകള്‍ നടത്തിയിരുന്നു. 2015 സെപ്തംബര്‍ 26 ന് കൊല്ലം അഡീഷണല്‍ ജില്ലാ കോടതിയില്‍ നിന്നും ഹര്‍ജ്ജിക്കാരിക്കനുകൂലമായ വിധിയുണ്ടാകുകയും അത് നടപ്പാക്കാന്‍ കഴിഞ്ഞ 12 ന് കരുനാഗപ്പള്ളി മുന്‍സിഫ് ഉത്തരവിടുകയും ചെയ്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകിട്ട് 6 ന് ആമിയന്റെ സാന്നിധ്യത്തില്‍ മതില്‍ പൊളിച്ചുമാറ്റുകയായിരുന്നു. കോളേജ് സമയം കഴിഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികളോ കോളജ് അധികൃതരോ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മതില്‍ പൊളിക്കുന്നത് തടയുകയും കൊടികുത്തുകയും ചെയ്തിരുന്നു.

കൊല്ലം കോടതിയിലെ വിധി നടപ്പാക്കിയെടുക്കാനുള്ള കേസ് കരുനാഗപ്പള്ളി മുനിസിഫ് കോടതിയില്‍ പരിഗണിച്ചപ്പോള്‍ കോളജിനുവേണ്ടി വാദിക്കേണ്ടിയിരുന്ന പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തടസ്സം ഉന്നയിക്കാഞ്ഞതിനാലായിരുന്നു മതിലുപൊളിച്ചുമാറ്റാന്‍ അനുമതി ലഭിച്ചതെന്നും എന്നാല്‍ വിധി പകര്‍പ്പോ മറ്ററിയിപ്പോ ഒന്നുംതന്നെ കോളജ് അധികൃതര്‍ക്ക് ലഭിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. എം.ലൈല പറഞ്ഞു.

അതേസമയം കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ 2015 സെപ്തബര്‍ 26 ലെ ഉത്തരവ് രണ്ടാഴ്ചത്തേയ്ക്ക് ഹൈക്കോടതി ഇന്നലെ സ്റ്റേചെയ്തതായി പ്രിന്‍സിപ്പിലും, പി.ടി.എ. വൈസ്പ്രസിഡന്റ് വി. ജ്യോതിഷ്‌കുമാറും അറിയിച്ചു. ജസ്റ്റിസ് എ. ഹരിപ്രസാദാണ് സ്റ്റേ അനുവദിച്ചത്. സമീപവാസികള്‍ക്ക് വഴിനല്‍കി ചുറ്റുമതില്‍ കെട്ടിയടക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജ് യൂണിറ്റ് മുമ്പ് ഒരുമാസക്കാലം നിരാഹാര സത്യാഗ്രഹം അനിഷ്ഠിച്ചിരുന്നു. കോമ്പൗണ്ടിന്റെ തെക്കുഭാഗത്തുകൂടി സമീപവാസികള്‍,ക്ക് വഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് കേസുകള്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിലവിലുണ്ട്. 1981 ല്‍ ആരംഭിച്ച കോളേജിന് ചുറ്റുമതില്‍ കെട്ടണമെന്നാവശ്യത്തിന് മൂന്നര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2002 ഏപ്രില്‍ 24 ന് സാമൂഹ്യവിരുദ്ധര്‍ പൊളിച്ച ചുറ്റുമതില്‍ പിറ്റേന്നു കോളേജ് അധികധതര്‍ കെട്ടിയടച്ചിരുന്നു. അതാണ് ബുധനാഴ്ച വീണ്ടും പൊളിച്ചതും പിറ്റേന്ന് കെട്ടിയടച്ചതും. മതില്‍ പൊളിപ്പും കെട്ടിയടക്കലും ഇവിടെ തുടര്‍ക്കഥയാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  16 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago