HOME
DETAILS

വിദ്വേഷ പ്രസംഗങ്ങളെ രാജ്യത്തെ ഭരണകക്ഷി അംഗീകരിക്കുകയാണെന്ന് ജസ്റ്റിസ് നരിമാൻ

  
backup
January 19 2022 | 23:01 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d


ന്യൂഡൽഹി
രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങളോട് ഭരണകക്ഷി നിശബ്ദത പാലിക്കുന്നുവെന്ന് മാത്രമല്ല അതിനെ അംഗീകരിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് സുപ്രിംകോടതി മുൻ ജഡ്ജി രോഹിങ്ടൺ നരിമാൻ. മുംബൈയിലെ ഡി.എം ഹരിഷ് സ്‌കൂൾ ഓഫ് ലോ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് നരിമാൻ. ഒരു വിഭാഗത്തെ വംശഹത്യനടത്താൻ ആഹ്വാനമുണ്ടായിട്ടും അതിനെതിരേ നടപടിയെടുക്കാൻ സർക്കാർ വിമുഖത കാട്ടുന്നത് നമുക്ക് കാണാനാവും. സർക്കാരിനെ വിമർശിച്ചതിന് യുവാക്കൾ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻമാർ, വിദ്യാർഥികൾ എന്നിവർക്കെതിരേ രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുകയും ചെയ്യുന്നുണ്ടെന്നത് നിർഭാഗ്യകരമാണ്.


രാജ്യദ്രോഹ നിയമം കൊളോണിയൽ സൃഷ്ടിയാണെന്നും നമ്മുടെ ഭരണഘടനക്ക് കീഴിൽ അതിന് പ്രസക്തിയില്ലെന്നും നരിമാൻ പറഞ്ഞു. വിദ്വേഷ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്ന് അടുത്തിടെ ഉപരാഷ്ട്രപതി ഒരു പ്രസംഗത്തിൽ പറഞ്ഞുവെന്നത് ആശ്വാസകരമാണ്. അക്രമത്തിനായുള്ള ആഹ്വാനങ്ങളെ അംഗീകരിക്കുന്നതാണ് ഭരണകക്ഷിയുടെ നിലപാട്. ഭരണഘടനയുടെ 19ാം വകുപ്പ് പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യം പരമപ്രധാനമാണ്. ഇതിൽ ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള വ്യത്യാസം അടങ്ങിയിരിക്കുന്നു.


ഔറംഗസീബിനേയും ശിവജിയേയും താരതമ്യപ്പെടുത്തുന്നതിനെയും നരിമാൻ വിമർശിച്ചു. സാഹോദര്യം ഭരണഘടനയുടെ പ്രധാന മൂല്യമാണ്. നിങ്ങൾ സാഹോദര്യത്തോടെ ഇടപഴകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബാബറിനെയോ അക്ബറിനെയോ പോലുള്ള മുഗൾ ചക്രവർത്തിമാരെ താരതമ്യത്തിനായി തെരഞ്ഞെടുക്കണം.


അക്ബർ ഏറ്റവും വലിയ മതേതര ഭരണാധികാരികളിൽ ഒരാളായിരുന്നുവെന്നും നരിമാൻ വ്യക്തമാക്കി. മത വിശ്വാസം വ്രണപ്പെടുത്താതിരിക്കാൻ, പശുക്കളെ ബലിനൽകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് ബാബർ മകൻ ഹുമയൂണിന് എഴുതിയ കത്തും നരിമാൻ പ്രസംഗത്തിനിടെ ഉദ്ദരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  16 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  16 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  16 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  16 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  16 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  16 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  16 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  16 days ago