ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാൻ ന്യൂനപക്ഷ സമുദായത്തിൽ നിന്നായിരിക്കണം: ഹൈക്കോടതി
കൊച്ചി
ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും അംഗങ്ങളും ന്യൂപക്ഷ സമുദായത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് ഹൈക്കോടതി. ന്യൂനപക്ഷ ഭേദഗതി നിയമ പ്രകാരം ന്യൂനപക്ഷ സമുദായക്കാരെ മാത്രമേ നിയമിക്കാനാവൂവെന്നും വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 14 ഉം 16 ഉം അനുച്ഛേദങ്ങളെ ഇത് ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും നിയമനത്തിനുള്ള വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനും റോമന്‍ കത്തോലിക്കാ വിഭാഗക്കാരനുമായ ജസ്റ്റിസ് പള്ളിവാതുക്കല്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നിയമപരമായി നിലനില്‍ക്കാത്ത വാദങ്ങളാണ് ഹരജിക്കാരന്‍ ഉന്നയിച്ചിട്ടുള്ളതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഭരണഘടനാപരമായി ഒരു നിയമനങ്ങളും സമുദായത്തിന്റെ അടിസ്ഥാനത്തിലാകാന്‍ പാടില്ലെന്നും എന്നാല്‍ നിയമനങ്ങള്‍ സമുദായത്തിന്റെ പേരില്‍ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കോടതി പരിഗണിച്ചത്. ന്യൂനപക്ഷ ഭേദഗതി നിയമം ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."