ശ്രീകാന്തിനെതിരേ അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
കൊച്ചി
ബലാത്സംഗക്കുറ്റത്തിന് കേസെടുത്ത യൂട്യൂബറും സിനിമാ താരവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ അന്വഷണം ഊര്‍ജിതമാക്കി പൊലിസ്. വെട്ടിയാര്‍ ഒളിവിലെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
ഇയാള്‍ കേരളം വിട്ടുപോകാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ഇയാളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പിറന്നാള്‍ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റില്‍ വച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചും ശ്രീകാന്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.
പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ ശ്രീകാന്തും സുഹൃത്തുക്കളും പല തവണ ശ്രമിച്ചിട്ടുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ശ്രീകാന്തിനെ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴി യാതൊരു തരത്തിലും ഐഡന്റിറ്റി വെളിപ്പെടുത്താതെയാണ് പരാതിക്കാരി ശ്രീകാന്ത് പീഡിപ്പിച്ചെന്ന വിവരം പുറത്തുവിടുന്നത്.
'വിമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്' എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തല്‍. പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതിയും നല്‍കി.
നേരത്തേയും ശ്രീകാന്തിനെതിരേ മറ്റൊരു മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."