ആന്റി സ്മോക്കിങ് സൊസൈറ്റി ഇന്ത്യയിലേക്ക് വരുന്നു
ദോഹ: കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തോളമായി ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തോടെ ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ആന്റി സ്മോക്കിങ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുമെന്ന് ഗ്ലോബല്‍ ചെയര്‍മാനും കോഴിക്കോട് സൈബര്‍ സിറ്റി റോട്ടറി ക്ലബ് പ്രസിഡണ്ടുമായ മുഹമ്മദുണ്ണി ഒളകര അറിയിച്ചു.
വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും കേന്ദ്രീകരിച്ച് ഖത്തറില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മാതൃകയിലാണ് ഇന്ത്യയിലും ബോധവത്ക്കരണ പരിപാടികള്‍ ആരംഭിക്കുക. വിദ്യാര്‍ഥികള്‍ക്കുള്ള മല്‍സര പരിപാടികളും രക്ഷിതാക്കളേയും അധ്യാപകരേയും ഉള്‍പ്പെടുത്തിയുള്ള പൊതുപരിപാടികളും പുകയില വിരുദ്ധ ബോധവത്ക്കരണ രംഗത്ത് ഏറെ സഹായകമാണെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തില്‍ വടക്കാങ്ങര ടാലന്റ് പബ്ലിക് സ്ക്കൂളില്‍ നടത്തിയ ആന്റി സ്മോക്കിംഗ് പെയിന്റിംഗ് മല്‍സരത്തിന്റെ പ്രതികരണം ആശാവഹമായിരുന്നു. സ്കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഏറെ പ്രാധാന്യത്തോടെയാണ് മല്‍സര പരിപാടികളില്‍ പങ്കെടുത്തത്. മല്‍സര വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു.
ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തന്റെ ഗ്രാമത്തില്‍ നിന്നും തുടക്കം കുറിക്കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സൊസൈറ്റി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമാനുല്ല വടക്കാങ്ങര പറഞ്ഞു.
നുസ്റത്തുല്‍ അനാം ട്രസ്റ്റ് ചെയര്മാന് അനസ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സന്ധ്യാ ഐസക് സ്വാഗതവും മാനേജര്‍ യാസര്‍ കരുവാട്ടില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."