ചവറയില്‍ ഗണേഷ് കുമാറിന് കരിങ്കൊടി; സംഘര്‍ഷം: ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
ചവറ: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറയില്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.
ഇന്നലെ വൈകിട്ട് 5.45ഓടെ ദേശീയ പാതയില്‍ തട്ടാശ്ശേരിക്ക് സമീപത്തായിരുന്നു സംഭവം. 21ന് ഉപതെരഞ്ഞെടുക്ക് നടക്കുന്ന പന്മന പഞ്ചായത്തിലെ പറമ്പിമുക്ക്, ചോല വാര്‍ഡുകളിലെ പ്രചാരണത്തിനു ചവറയിലെത്തിയതായിരുന്നു എം.എല്‍.എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് വാഹനത്തിന് മുന്നിലേക്ക് ചാടി വീണു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ എം.എല്‍.എയുടെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഗണേഷിന്റെ ഒപ്പമുണ്ടായിരുന്ന സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചു.
സംഭവവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുനീര്‍, ഷെബീര്‍ ഖാന്‍, അതുല്‍, രതീഷ്, റിനോഷ, ഷെമീര്‍ എന്നിവരെ ചവറ പൊലിസ് അറസ്റ്റ് ചെയ്തു.
സംഘര്‍ഷമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാല്‍ കൂടുതല്‍ പൊലിസ് സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ പൊലിസിനെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുകയായിരുന്നു. ഇതോടെ ഗണേഷ് കുമാറിന് പിന്തുണയുമായി ചവറയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘടിച്ചതോടെ പ്രദേശത്ത് ഏറേ നേരം സംഘര്‍ഷം നിലനിന്നു.തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസ് സ്‌റ്റേഷനിലേക്ക് ഇരച്ച് കയറിയതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. സംഭവത്തില്‍ ഒരു പൊലിസുകാരന് പരുക്കേറ്റു.
കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം ചവറ പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇതിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പൊലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.ഇരു വിഭാഗങ്ങളും ചവറ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നിലയുറപ്പിച്ചതിനാല്‍ പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. സ്ഥലത്ത് കൂടുതല്‍ പൊലിസ് നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."