ഇനി വൈറ്റ്ഹൗസ് നിയന്ത്രണം ഇന്ത്യന്‍ 'കരങ്ങളില്‍', ബൈഡന്‍ ഭരണത്തില്‍ പ്രധാന തസ്തികകളിലുള്ള ഇന്ത്യന്‍ വംശജര്‍ 20
വാഷിങ്ടണ്‍: അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ജോ ബൈഡന്‍ ഭരണകൂടത്തില്‍ പ്രധാന തസ്തികകളിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇന്ത്യന്‍ വംശജരുടെ എണ്ണം 20 ആയി. ഇതില്‍ 13 പേര്‍ വനിതകളാണ്. 17 പേര്‍ രാജ്യം നിയന്ത്രിക്കുന്ന വൈറ്റ്ഹൗസിന്റെ ഭാഗമാണ്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഇത്രയും അംഗീകാരം ലഭിക്കുന്നത് ആദ്യമായാണ്.
ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന വേളയിലാണിത് എന്നതും ശ്രദ്ധേയമാണ്.
വൈറ്റ്ഹൗസ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫിസ് ഡയരക്ടര്‍ നീര ടണ്ഠനാണ് ബൈഡന്‍-കമല ടീമിലെ ഇന്ത്യന്‍ വംശജരില്‍ ഉന്നത പദവിയിലുള്ളത്. യു.എസിന്റെ സര്‍ജന്‍ ജനറലായ ഡോ. വിവേക് മൂര്‍ത്തിയും ഇന്ത്യക്കാരനാണ്.
നീതിന്യായ വകുപ്പിലെ അസോസിയേറ്റ് അറ്റോര്‍ണി ജനറല്‍ വനിതാ ഗുപ്ത, സിവിലിയന്‍ സുരക്ഷ-ജനാധിപത്യ-മനുഷ്യാവകാശ അണ്ടര്‍ സെക്രട്ടറി ഉസ്ര സേയ എന്നിവരും പ്രധാന പദവികള്‍ അലങ്കരിക്കുന്ന ഇന്ത്യന്‍ വംശജരാണ്.
പ്രഥമ വനിതയാകുന്ന ജില്‍ ബൈഡന്റെ പോളിസി ഡയരക്ടര്‍ മാല അഡിഗ, ഡിജിറ്റല്‍ ഡയരക്ടര്‍ ഗരിമ വര്‍മ, ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സബ്രീന സിങ്, കശ്മിരി വനിതകളായ ആയിഷ ഷാ, സമീറ ഫാസിലി എന്നിവരും ബൈഡന്‍ ടീമിലെ ഇന്ത്യന്‍ കരുത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."