ഓപറേഷന്‍ സ്‌ക്രീന്‍ തുടങ്ങി; നിരവധി വാഹനങ്ങള്‍ക്കെതിരേ നടപടി
തിരുവനന്തപുരം: കര്‍ട്ടനിട്ടതും കൂളിങ് ഫിലിം ഒട്ടിച്ചതുമായ വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓപറേഷന്‍ സ്‌ക്രീന്‍ എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്‍ ഇന്നലെ നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. തൃശൂരില്‍ 124 വാഹനങ്ങള്‍ക്ക് പിടിവീണു. എറണാകുളം 110, തിരുവനന്തപുരം 70, കൊല്ലം 71, മലപ്പുറം 48, വയനാട് 11 എന്നിങ്ങനെ വാഹനങ്ങള്‍ക്കെതിരേ ആദ്യദിനത്തില്‍ നടപടിയെടുത്തു.
തലസ്ഥാനത്ത് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലിന്റെയടക്കം നിരവധിപേരുടെ വാഹനത്തിന് പിഴയിട്ടു. അതേസമയം, കര്‍ട്ടനിട്ടെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനം പരിശോധിക്കാതെ വിട്ടു. രണ്ടാം ട്രാക്കിലൂടെ പോയതിനാലാണ് പരിശോധിക്കാനാവാതിരുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ആദ്യഘട്ടത്തില്‍ 1,250 രൂപയാണ് പിഴ ഈടാക്കുന്നത്. തുടര്‍ന്നും കൂളിങ് ഫിലിം ഒഴിവാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."