HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പാവശ്യപ്പെട്ട് ദിലീപ്
backup
January 20 2022 | 07:01 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടര്‍ അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം.
അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷന് പുരോഗതി റിപ്പോര്‍ട്ട്് മാത്രമാണ് ഇപ്പോള്‍ കോടതിക്ക് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും പ്രതിക്ക് റിപ്പോര്‍ട്ട് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
ദിലീപിന്റെ ഹര്‍ജി ജനുവരി 25 ന് പരിഗണിക്കും. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."