HOME
DETAILS

 മരുഭൂമിയെ കുറിച്ചുതന്നെ

  
backup
August 18 2016 | 16:08 PM

%ef%bb%bf-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8


കഴിഞ്ഞ ദിവസത്തെ വിദ്യാപ്രഭാതത്തില്‍ മരുഭൂമിയെ കുറിച്ചുള്ള ലേഖനം കൂട്ടുകാര്‍ വായിച്ചല്ലോ. കുറച്ചു കാര്യങ്ങള്‍ കൂടി മരുഭൂമിയെകുറിച്ച് കൂട്ടുകാര്‍ക്ക് ശേഖരിക്കാം.

=ഭൂമിയുടെ 71 ശതമാനവും ജലഭാഗമാണ്. ബാക്കി വരുന്ന 29 ശതമാനമാണ് കരപ്രദേശം. എന്നാല്‍ ചില കണക്കനുസരിച്ച് 70 ശതമാനം ജലവും 30 ശതമാനം കരഭാഗവുമാണ്. എന്തായാലും ഈ കരഭാഗത്തിന്റെ  33 ശതമാനം മരുഭൂമിയാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഭൂമിയുടെ കര ഭാഗത്തിന്റെ മൂന്നിലൊരു ഭാഗം മരുഭൂമിയാണ്. മൂന്നില്‍ രണ്ട് ഭാഗമാണ് മറ്റുള്ള പ്രദേശങ്ങള്‍.

=മരുഭൂമികള്‍ കാഴ്ചയില്‍ വാസയോഗ്യമല്ലെന്ന് തോന്നുമെങ്കിലും ലോകത്തുള്ള പല മരുഭൂമിയും ലക്ഷക്കണക്കിന് മനുഷ്യരുടെ വാസസ്ഥലമാണ്.

=ഇന്നും ലോക ജനസംഖ്യയുടെ പത്തിലൊരു ഭാഗം വസിക്കുന്നത് മരുഭൂമിയിലാണ്. മനുഷ്യനെ കൂടാതെ അനേകം ജീവജാലങ്ങളുടെ വാസ സ്ഥലം കൂടിയാണ് മരുഭൂമി.

=ലോകത്തിലെ ഏറ്റവും വലിയ മരുഭുമി എന്ന പദവി അന്റാര്‍ട്ടിക്കയ്ക്കാണ്. ആദ്യ കാലത്ത് ഈ സ്ഥാനം സഹാറയ്ക്ക് ആയിരുന്നു. അന്റാര്‍ട്ടിക്കയെ മരുഭൂമിയുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഈ സ്ഥാനം സഹാറയ്ക്ക് നഷ്ടമായി. മണലും മണല്‍ക്കുന്നുകളും നിറഞ്ഞ  ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി  അല്‍റുബ് അല്‍ ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍)  എന്ന അറേബ്യന്‍ മരുഭൂമിയാണ്.

=വര്‍ഷത്തില്‍ 10 ഇഞ്ചില്‍ താഴെ മഴ ലഭിക്കുന്ന പ്രദേശത്തെ മരുഭൂമിയായി കണക്കാക്കുന്ന രീതിയാണ് ഭൗമ ശാസ്ത്രജ്ഞര്‍ സ്വീകരിച്ചിട്ടുള്ളത്.
=ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലും മരുഭൂമിയുണ്ട്. ഓരോ ഭൂഖണ്ഡത്തിന്റേയും നല്ലൊരു ഭാഗം വിസ്തൃതി മരുഭൂമി കൈയടക്കുന്നുണ്ട്.അതിലേറെ അത്ഭുതപ്പെടേണ്ട വസ്തുത ഓരോ ദിവസവും മരുഭൂമികളുടെ വിസ്തൃതി രണ്ട് അടി കൂടി വരുന്നുണ്ടെന്നാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago