ആരെയും കുടിയിറക്കില്ല; പട്ടയം റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് റവന്യുമന്ത്രി
മൂന്നാര്‍: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് റവന്യൂമന്ത്രി കെ രാജന്‍. പട്ടയം റദ്ദാക്കുമ്പോള്‍ ആരെയും കുടിയിറക്കില്ലെന്നും പതിച്ചുകൊടുത്തപ്പോള്‍ അര്‍ഹതയുള്ളവര്‍ക്ക് പുതിയ പട്ടയമെന്നും മന്ത്രി പ്രതികരിച്ചു.
ഒരുപകാരവുമില്ലാത്ത പട്ടയങ്ങളാണ് വലിയൊരു വിഭാഗം ആളുകളുടെ കയ്യിലിരിക്കുന്നതെന്നും 2019 ല്‍ ഇടതുപക്ഷ സര്‍ക്കാരെടുത്ത തീരുമാനമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം.എം മണിയുടെ എതിര്‍പ്പിനോട് കെ രാജന്‍ പ്രതികരിച്ചില്ല. നേരത്തെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ ഉത്തരവിനെ രൂക്ഷ ഭാഷയിലാണ് എം എം മണി പ്രതികരിച്ചിരുന്നത്. പട്ടയങ്ങള്‍ രവീന്ദ്രന്‍ സ്വന്തം ഇഷ്ടപ്രകാരം വിതരണം ചെയ്തതല്ലെന്നും ഇടതു സര്‍ക്കാര്‍ നാട്ടുകാര്‍ക്ക് നല്‍കിയതാണെന്നുമാണ് എംഎം മണി പ്രതികരിച്ചത്.
സര്‍ക്കാര്‍ ഉത്തരവിന്റെ സാധുത തന്നെ പരിശോധിക്കപ്പെടണം. പട്ടയ ഭൂമിയിലെ പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."