HOME
DETAILS
MAL
ഇനി ഹുറൂബ്കാർക്കും അബ്ഷിർ സേവനം ലഭ്യമാകും
backup
January 18 2021 | 08:01 AM
റിയാദ്: സഊദിയിൽ സ്‌പോണ്‍സര്‍മാര്‍ ഒളിച്ചോടിയതായി പരാതി നല്‍കുന്ന ഹുറൂബ് വിഭാഗത്തില്‍ പെട്ട വിദേശികള്‍ക്കും അബ്ഷിർ സേവനം ലഭ്യമായിത്തുടങ്ങി. ഇതോടെ ഹുറൂബ്കാർക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കാനും മറ്റു ഏതാനും സേവനങ്ങൾക്കും ഇനി മുതല്‍ അബ്ശിര്‍ ഉപയോഗിക്കാം. ഇന്നലെ മുതലാണ് ഈ സേവനം ലഭ്യമായിതുടങ്ങിയത്.
ഇതുവരെ ഹുറൂബ് പരാതി രജിസ്റ്റര്‍ ചെയ്യുന്നതോടെ അബ്ശിര്‍ സേവനം പൂര്‍ണമായും റദ്ദാക്കപ്പെട്ടിരുന്നു. പുതിയ തീരുമാനത്തോടെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ചാല്‍ അബ്ശിര്‍ പോര്‍ട്ടലില്‍ എല്ലാവര്‍ക്കും പ്രവേശിക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."