HOME
DETAILS

യു.ഡി.എഫിനെ ഉമ്മന്‍ചാണ്ടി നയിക്കും; തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗസമിതി

  
backup
January 18 2021 | 09:01 AM

oommen-chandy-will-lead-udf

തിരുവനന്തപുരം: ഉവരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് പത്തംഗസമിതിയെ നിയോഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെ.സി വേണുഗോപാല്‍, കെ മുരളീധരന്‍ എം.പി എന്നിവരും സമിതിയിലുണ്ട്.

എ.കെ ആന്റണിയ്ക്കാണ് കേരളത്തിന്റെ ചുമതല. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ച കേരളയാത്ര തുടങ്ങിയശേഷമാകും ഉണ്ടാവുക.

ആര്‍.എസ്.പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എ.ഐ.സി.സിയുടെ തന്ത്രപരമായ നീക്കം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിനിടയാക്കുമെന്നും നിഗമനമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് യു.ഡി.എഫ് തീരുമാനം. മുന്നണിയെ മുന്നില്‍ നിന്നു നയിക്കാന്‍ ഉമ്മന്‍ചാണ്ടി അനിവാര്യമാണെന്നു ഘടകകക്ഷികള്‍ കണക്കുകൂട്ടുന്നുണ്ട്. ഇക്കാര്യം പരസ്യമായി പറയാന്‍ തയാറാകാത്ത മുസ്ലിം ലീഗ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയതായാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  24 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  24 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  24 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  24 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  24 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago