HOME
DETAILS
MAL
സഊദിയിൽ ഇന്നും കൊവിഡ് രോഗ മുക്തരെക്കാൾ പുതിയ രോഗികൾ; 161 രോഗ മുക്തി, 170 രോഗ ബാധിതർ, 6 മരണം
backup
January 18 2021 | 12:01 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 161 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6 രോഗികൾ മരണപ്പെടുകയും 170 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ 1,922 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 317 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ആകെ രോഗികളുടെ എണ്ണത്തിൽ ഇന്ന് വീണ്ടുംവർധനവ് ഉണ്ടായിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,329 ആയും വൈറസ് ബാധിതർ 365,009 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 146 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 356,848 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."