വിദേശ തൊഴിലാളിയെ ക്രൂരമായി തള്ളിയിട്ട് ആസ്വദിച്ച രണ്ടു സ്വദേശികൾ പിടിയിൽ
റിയാദ്: ഏഷ്യന്‍ വംശജനായ തൊഴിലാളിക്കു നേരെ നടത്തിയ ക്രൂരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിടെ കേസിൽ രണ്ടു സഊദി പൗരന്മാരെ പിടികൂടി. കോമഡിക്കും സാമൂഹികമാധ്യമത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിപ്പിക്കാനും വേണ്ടി സെലിബ്രിറ്റി നടത്തിയ ക്രൂരമായ തമാശക്കെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർന്നിരുന്നത്. ഏഷ്യന്‍ വംശജന്റെ ജീവന്‍ തന്നെ അപകടത്തിലാക്കേണ്ടതായിരുന്ന സംഭവത്തിൽ ഭാഗ്യം കൊണ്ടാണ് തൊഴിലാളി രക്ഷപ്പെട്ടത്. സ്‌നാപ് ചാറ്റിലാണ് വീഡിയോ ഷെയർ ചെയ്‌തിരുന്നത്.
ഭിത്തിയില്‍ കയറിയിരുന്ന് നിഷ്‌കളങ്കമായി നല്ല കാലാവസ്ഥ ആസ്വദിക്കുന്നതിനിടെ വിദേശിയെ സാമൂഹിക മാധ്യമ സെലിബ്രിറ്റി അപ്രതീക്ഷിതമായി എതിര്‍വശത്തെ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. വിദേശി ശിരസ്സ് കുത്തി കീഴ്‌മേല്‍ മറിയുന്നത് കണ്ട് പൊട്ടിച്ചിരിച്ചതായുള്ള വീഡിയോ പുറത്തു വന്നതിനു പിന്നാലെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. നാൽപതിനും അമ്പതിനും ഇടയിൽ പ്രായമുള്ള സഊദി പൗരന്മാരാണ് പിടിയിലായതെന്ന് റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ ഖിർദിസ് അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് തുടർന് നടപടികൾക്കായി കൈമാറി.
വീഡിയോ
[video width="460" height="720" mp4="https://suprabhaatham.com/wp-content/uploads/2021/01/2021_01_18_15_53_58_iV3kgUGJqoFZ0ruT.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."