HOME
DETAILS

രാമക്ഷേത്ര നിര്‍മാണത്തിനായി 1,11,111 രൂപ സംഭാവന നല്‍കി ദിഗ്‌വിജയ് സിങ്

  
backup
January 18 2021 | 16:01 PM

congress-leader-digvijaya-singh-sends-rs

 

ഭോപ്പാല്‍: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായി 1,11,111 രൂപ സംഭാവന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് അദ്ദേഹം സംഭാവന അയച്ചത്.

തന്റെ ഓരോ കോശത്തിലും രാമനുണ്ടെന്നും എന്നാല്‍ ഒരിക്കലും മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിയോജിപ്പിച്ചിട്ടില്ലെന്നും മതത്തെ വിറ്റിട്ടില്ലെന്നും അദ്ദേഹം സംഭാവനയുടെ കൂടെ അയച്ച കത്തില്‍ പറഞ്ഞു. രാഷ്ട്രീയത്തിനായി ഒരിക്കലും ശ്രീരാമനെ ഉപയോഗിക്കില്ല. ദേശീയതയുമായി രാമനെ ഒരിക്കലും ബന്ധിപ്പിക്കില്ല. മതം എന്നത് വ്യക്തിയും ദൈവത്തിനുമിടയില്‍ നടക്കുന്ന കാര്യമാണെന്നും ദിഗ്‌വിജയ് സിങ് മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു.

ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ മൂന്ന് വര്‍ഗീയ പ്രശ്‌നങ്ങളുണ്ടായെന്ന് ദിഗ്‌വിജയ് സിങ് കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടാകുന്നു. ഒരുവിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും സംഭാവന സ്വീകരിക്കുന്നത് സൗഹാര്‍ദ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.

ക്ഷേത്ര നിര്‍മ്മാണത്തിനായി വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന പണപ്പിരിവിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ട് വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കണമെന്നും ദിഗ്‌വിജയ് സിങ് കത്തില്‍ ഉന്നയിച്ചു. രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ പേരിലാണ് താന്‍ സംഭാവന നല്‍കിയത്. എന്നാല്‍ ഏത് അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago