ഐശ്വര്യകേരള യാത്ര പോസ്റ്ററില്‍ എം.കെ മുനീറിന്റെ ഫോട്ടോയില്ല; ഹൈദരലി തങ്ങള്‍ക്കും വേണ്ട പരിഗണന നല്‍കിയില്ല- ആക്ഷേപവുമായി യൂത്ത് ലീഗ് നേതാവ്
കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരള യാത്രയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ പേര് വയ്ക്കാത്തതിനെതിരെ ആക്ഷേപവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആശിക് ചെലവൂര്‍. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രത്തിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നും ആഷിക് ചെലവൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.
ജനുവരി മുപ്പത്തി ഒന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...
Posted by Ashique Chelavoor on Monday, 18 January 2021
ചെന്നിത്തല തന്നെ പുറത്തുവിട്ട പോസ്റ്ററില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ വലുതായി നല്‍കിയിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫിലെ പ്രബല കക്ഷിയായ മുസ്‌ലിം ലീഗിന് വേണ്ട പരിഗണന നല്‍കിയില്ലെന്നാണ് ആക്ഷേപം.
'സംശുദ്ധം സദ്ഭരണം ' എന്ന മുദ്രാവാക്യമുയര്‍ത്തി, പ്രതിപക്ഷ നേതാവ് നയിക്കുന്ന 'ഐശ്വര്യകേരളയാത്ര' ജനുവരി 31ന് കാസര്‍കോട് നിന്ന് ആരംഭിക്കും.
ഫെബ്രുവരി 1ന് യാത്ര ആരംഭിക്കാനാണ് മുന്‍പ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകും.
പ്രതിപക്ഷ നേതാവിനോടൊപ്പം യുഡിഎഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍, എം.എം ഹസ്സന്‍, പി ജെ ജോസഫ്, എന്‍.കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സി.പി ജോണ്‍, ജി. ദേവരാജന്‍, ജോണ്‍ ജോണ്‍, വി.ഡി സതീശന്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."