HOME
DETAILS

ആദ്യ ഇന്ത്യക്കാരി, ആദ്യ കറുത്തവര്‍ഗക്കാരി; കമലാ ഹാരിസ് യു.എസ് വൈസ് പ്രസിഡന്റാകുമ്പോള്‍ മാറുന്ന ചരിത്രം

  
backup
January 19 2021 | 10:01 AM

kamala-harris-bio-indian-us-vice-president-2021

 

ജനു 20 ന് കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ചരിത്രത്താളുകളില്‍ തങ്ക ലിപികളാല്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുന്നു. മാത്രമല്ല ഇന്ത്യന്‍ വംശജര്‍ക്ക് അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിക്കുന്നു. യു.എസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വര്‍ഗക്കാരി, ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരിക്കുന്നത്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്.

''ഇന്ന് എന്റെ സാന്നിധ്യത്തിന് ഉത്തരവാദിയായ സ്ത്രീയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്റെ അമ്മ ശ്യാമള ഗോപാലന്‍ ഹാരിസ്. 19-ാം വയസില്‍ ഇന്ത്യയില്‍ നിന്ന് ഇവിടെയെത്തിയപ്പോള്‍ ഒരിക്കല്‍പ്പോലും അവര്‍ ഈ നിമിഷം സങ്കല്‍പ്പിച്ചിരിക്കില്ല. പക്ഷേ, അമേരിക്കയില്‍ ഇതുപോലുള്ള നിമിഷം സാധ്യമാകുമെന്ന് അവര്‍ വളരെ ആഴത്തില്‍ വിശ്വസിച്ചു''- ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.

അവരുടെ തലമുറയിലുള്ള സ്ത്രീകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍. കറുത്ത സ്ത്രീകള്‍, ഏഷ്യന്‍ സ്ത്രീകള്‍, ലാറ്റിനമേരിക്കന്‍ സ്ത്രീകള്‍ എന്നിവരെക്കുറിച്ചുള്ള ചിത്രങ്ങളാണ് മനസില്‍ കടന്നുവരുന്നത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം ഇന്നത്തെ നിമിഷത്തിന് വേണ്ടി വഴിയൊരുക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബൈഡന്റെ ജന്മദേശമായ ഡെലവെയറിലെ വില്‍മിങ്ടണില്‍ ഒരു പൊതുറാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ 57 കാരിയായ കമല പറഞ്ഞു.

ജോ ബിഡനൊപ്പം യു.എസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസംഗത്തിലാണ് കമല ഹാരിസ് തന്റെ ഇന്ത്യന്‍ വേരുകളെക്കുറിച്ചും പരാമര്‍ശിക്കുകയും തമിഴ്‌നാട്ടിലേക്കുള്ള അവളുടെ ബാല്യകാല യാത്രകളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. തന്റെ ആന്റിമാരില്‍ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും കമല പരാമര്‍ശിച്ചു.

കമലാഹാരിസിന്റെ ഉജ്ജ്വല വിജയത്തിന് ആശംസകളര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ആന്റിമാര്‍ക്ക് മാത്രമല്ല എല്ലാ ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും വളരെയധികം അഭിമാനിക്കാനുള്ള നിമിഷമാണെന്നും അദ്ദേഹം കുറിച്ചു. യു.എസ് തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനായി ലോകം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ കമല ഹാരിസിന്റെ മുത്തശ്ശിമാരുടെ ഗ്രാമായ തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത തുളസേന്ദ്രപുരയില്‍ കമലയുടെ വിജയത്തിനായി പ്രത്യേക പൂജകളും നടത്തിയിരുന്നു.

തമിഴ്‌നാട്ടുകാരി കമല

ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനിയും റിട്ടയേര്‍ഡ് ഇന്ത്യന്‍ സിവില്‍ സര്‍വീസുകാരനായ പി.വി ഗോപാലന്റെ മകള്‍ ശ്യാമള ഗോപാലന്‍ തമിഴ്‌നാട്ടിലെ ബസന്ത് നഗറിലാണ് ജനിച്ചത്. തന്റെ ഇരുപതാം വയസിലാണ് ശ്യാമള ഗോപാലന്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെത്തിയത്. ബ്രിട്ടീഷ് ജമൈക്കന്‍ വംശജയായ സ്റ്റാന്‍ഫോര്‍ഡ് സാമ്പത്തിക വിഭാഗം പ്രൊഫസര്‍ ഡൊണാള്‍ഡ് ഹാരിസിനെ വിവാഹം കഴിച്ചു.കമല ഹാരിസ് കാലിഫോര്‍ണിയയിലെ ഓക്ലന്‍ഡിലാണ് ജനിച്ചത്. 1964 ഒക്ടോബര്‍ 20ന് ജനിച്ച കമലയ്ക്ക് ഏഴു വയസായപ്പോള്‍ ഇരുവരും വിവാഹമോചിതരായി. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിന് ശേഷം അമ്മ ശ്യാമള ഗോപാലന്‍ ഹാരിസിനൊപ്പം ആയിരുന്നു കമല വളര്‍ന്നത്.

അറിയപ്പെടുന്ന പൗരാവകാശ പ്രവര്‍ത്തകയും കാന്‍സര്‍ ഗവേഷകയും ആയിരുന്നു ശ്യാമള ഗോപാലന്‍. അമ്മ വഴിയാണ് കമല ഹാരിസിന്റെ ഇന്ത്യന്‍ ബന്ധം. ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിയാണ്. 2009ലാണ് ശ്യാമള ഗോപാലന്‍ മരിച്ചത്. കമലയെ കൂടാതെ മായ എന്ന മകളും ഇവര്‍ക്കുണ്ട്. രണ്ട് പേര്‍ക്കും ഇന്ത്യന്‍ പേരുകളാണ് ശ്യാമള ഗോപാലന്‍ നല്‍കിയത്. മായ കാനഡയിലാണ് താമസിക്കുന്നത്. കമല ഹാരിസിന്റെ മുത്തച്ഛന്‍ പി.വി ഗോപാലന്‍ സ്വാതന്ത്ര്യ സമര സേനാനിയും സിവില്‍ സര്‍വീസ് ഓഫിസറുമായിരുന്നു. സാംബിയയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അവസാനമെത്തിയത്

അവസാനമായി 2009 ല്‍ കമലാ ഹാരിസ് ഇന്ത്യയിലെക്ക് വന്നത് അമ്മയുടെ ചിതാഭസ്മവുമായാണ്. അമ്മയുടെ ചിതാഭസ്മം ഇന്ത്യന്‍ മഹാസമുദ്രത്തിലെ വെള്ളത്തിലാണ് ഒഴുക്കിയത്. ജീവിതത്തിലുടനീളം കമല ഇന്ത്യയിലുള്ള അമ്മായിമാരുമായും അമ്മാവന്മാരുമായും ബന്ധം പുലര്‍ത്തിയിരുന്നു. ജമൈക്കയിലെ പിതാവിന്റെ കുടുംബത്തെയും അവര്‍ സന്ദര്‍ശിക്കാറുണ്ട്. മുത്തച്ഛന്‍ പി.വി ഗോപാലന്‍ തന്റെ ജീവിതത്തെ സ്വാധീനിച്ച ഏറ്റവും വലിയ വ്യക്തിത്വം എന്ന് പല അഭിമുഖങ്ങളിലും കമല പറഞ്ഞിട്ടുണ്ട്.

യു.എസിലെ അരങ്ങേറ്റം

ഹൊവാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷം കമല ഹാരിസ് ഹേസ്റ്റിങ്‌സിലെ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം സ്വന്തമാക്കി. അലമേഡ കൗണ്ടി ജില്ലാ അറ്റോര്‍ണിയുടെ ഓഫീസിലാണ് കമല ഹാരിസിന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.

2003ല്‍ കമല ഹാരിസ് അലമേഡ, സാന്‍ഫ്രാന്‍സിസ്‌കോ കൗണ്ടി എന്നിവയുടെ ജില്ലാ അറ്റോര്‍ണിയായി നിയമിക്കപ്പെട്ടു. ഇക്കാലത്താണ് മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും ജോലിയും തേടാനുളള അവസരമൊരുക്കുന്ന പദ്ധതിക്ക് കമല ഹാരിസ് തുടക്കം കുറിച്ചത്. 2004 മുതല്‍ 2011 വരെ കമല ഹാരിസ് സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി പ്രവര്‍ത്തിച്ചു.

2011 മുതല്‍ 2017 വരെ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ ആയും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. പുരോഗമനവാദിയായ പ്രോസിക്യൂട്ടര്‍ ആയിട്ടാണ് കമല ഹാരിസ് അറിയപ്പെട്ടത്. 2017ലാണ് കമല ഹാരിസ് കാലിഫോര്‍ണിയയുടെ സെനറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഈ പദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍അമേരിക്കന്‍ വംശജയും രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായി കമല ഹാരിസ്.

അവകാശപ്പോരാളി

ഹോംലാന്‍സ് സെക്യൂരിറ്റി, ഗവണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റി, സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സ്, കമ്മിറ്റി ഓണ്‍ ദി ജൂഡീഷ്യറി, കമ്മിറ്റി ഓണ്‍ ദി ബഡ്ജറ്റ് എന്നിവയിലും കമല ഹാരിസ് സേവനം അനുഷ്ടിച്ചു. കമല ഹാരിസ് കാലിഫോര്‍ണിയയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ശമ്പള വര്‍ധനവിന് കമല ഹാരിസ് നിയമം കൊണ്ടുവന്നു.

 

ക്രിമിനല്‍ നിയമ വ്യവസ്ഥയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. എല്ലാ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിരക്ഷ അവകാശമാക്കി. ജോലിക്കാരായ മാതാപിതാക്കളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് നടപടികളെടുത്തു. വംശീയത്ക്ക് എതിരെ ശക്തമായ നിലപാടുകളാണ് കമല ഹാരിസ് സ്വീകരിച്ചിരുന്നത്. ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകത്തില്‍ അടക്കം കമല ഹാരിസ് ശക്തമായി പ്രതികരിച്ചിരുന്നു.

പൊതുരംഗപ്രവേശം

2004ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയാണ് കമലയുടെ പൊതുരംഗപ്രവേശം. 2007ല്‍ ഇവിടെ നിന്ന് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ ദക്ഷിണേഷ്യന്‍ അമേരിക്കന്‍ ആയിരുന്നു കമല ഹാരിസ്.

ഒബാമ യു.എസ് പ്രസിഡണ്ടായിരുന്നപ്പോള്‍ കമലയെ യു.എസ് അറ്റോര്‍ണി ജനറലാക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ആ പദവിയില്‍ തനിക്ക് താത്പര്യമില്ലെന്ന് അവര്‍ പ്രസ്താവനയിറക്കി. 2016ല്‍ സുപ്രിംകോടതി ജഡ്ജ് ആന്റോണിന്‍ സ്‌കല്ല മരിച്ചതിന് ശേഷം കമല സുപ്രിംകോടതി അസോസിയേറ്റ് ജസ്റ്റിസ് ആകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ യു.എസ് സെനറ്റിലേക്ക് മത്സരിക്കാനാണ് ആഗ്രഹം എന്നു പറഞ്ഞ് അതും അവര്‍ വേണ്ടെന്നു വച്ചു. യു.എസ് സെനറ്റില്‍ കാലിഫോര്‍ണിയയില്‍ 24 വര്‍ഷം ജൂനിയര്‍ സെനറ്ററായി ഇരുന്ന ശേഷമാണ് ബാര്‍ബറ ബോക്‌സര്‍ റിട്ടയര്‍ ചെയ്ത സീറ്റില്‍ മത്സരിക്കാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 2015ല്‍ പ്രചാരണം ആരംഭിക്കുകയും ചെയ്തു. ആദ്യ തെരഞ്ഞെടുപ്പില്‍ ലോറെറ്റ സാഞ്ചസിനെയാണ് കമല പരാജയപ്പെടുത്തിയത്.

സക്കര്‍ബര്‍ഗിനെ 'പൊരിച്ച'വരില്‍ ഒരാള്‍


2018ല്‍ ഇവര്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിലെത്തി കാംബ്രിജ് അനാലിറ്റിക റിപ്പോര്‍ട്ട് പ്രകാരം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനെയും വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വെയ്‌ലിനെയും ചോദ്യം ചെയ്ത സമിതിയില്‍ ഇവരുമുണ്ടായിരുന്നു. ട്രംപിന്റെ ഫാമിലി സപറേഷന്‍ നയത്തിനെതിരെയും അവര്‍ ശക്തമായി രംഗത്തുവന്നു.നിലവില്‍ കമ്മിറ്റി ഓഫ് ബജറ്റ്, കമ്മിറ്റി ഓഫ് ജുഡീഷ്യറി എന്നിവ അടക്കം നാലു പ്രധാന സമിതികളിലെ അംഗമാണ് കമല.

ജോര്‍ജ് ഫ്‌ലോയിഡ് വധത്തിന് പിന്നാലെ അമേരിക്കയില്‍ ഉടലെടുത്ത വംശീയ പ്രക്ഷോപവും കമല ഹാരിസിന്റെ നോമിനേഷനും പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. അമേരിക്കന്‍ അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ 2014 ലാണ് കമല തന്റെ ജീവിതപങ്കാളിയാക്കിയത്.ഡഗ്ലസ് എംഹോഫിന്റെ മുന്‍ ഭാര്യയിലുള്ള മക്കള്‍ കോള്‍ എംഹോഫ്, എല്ല എംഹോഫിന്റെ കൂടെ വാഷിംഗ്ടണ്‍ ഡി.സിയിലാണ് താമസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  3 days ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  3 days ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  3 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  3 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  3 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  3 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  3 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  3 days ago