കോവിഡ് വ്യാപനം: ഒമാനില്‍ ജുമുഅ നിര്‍ത്തിവച്ചു; നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി
മസ്‌കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒമാനില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജുമുഅ നിസ്‌കാരം നിര്‍ത്തിവെച്ചു.ദിവസേനയുള്ള അഞ്ച് നേരത്തെ നിസ്‌കാരം തുടരും. പള്ളികളില്‍ വിശ്വാസികളുടെ എണ്ണം ശേഷിയുടെ 50 ശതമാനം കവിയരുത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ ഓഫിസുകളിലും ജീവനക്കാരുടെ എണ്ണം മൊത്തം ജീവനക്കാരുടെ 50 ശതമാനമായി കുറയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.ബാക്കി പകുതി പേര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം.
കോണ്‍ഫറന്‍സുകളും എക്‌സിബിഷനുകളും നടത്തുന്നത് മാറ്റി വെക്കണം.റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പുകള്‍, ഇവന്റ് ഹാളുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. വാക്‌സിനേഷന്‍, സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കും.
ഓമിക്രോണ്‍ വകഭേദത്തെ തുടര്‍ന്ന് രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ 1800 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 10503 ആയി ഉയര്‍ന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. മരണ നിരക്കും നേരിയ തോതില്‍ വര്‍ധിക്കുന്നു. പത്ത് ദിവസത്തിനിടെ ആറ് പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരില്‍ 90 ശതമാനവും വാക്‌സിന്‍ എടുക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നാമതൊരു തരംഗതത്തിലേക്ക് രാജ്യത്തെ എത്തിക്കാതിരിക്കാനാണ് സുപ്രീം കമ്മറ്റി കര്‍ശന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."