പഞ്ചാബിൽ എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ
ചണ്ഡിഗഢ്
പഞ്ചാബിൽ കോൺഗ്രസിനെ മറികടന്ന് എ.എ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും തൂക്കു സഭ നിലവിൽ വരുമെന്നും അഭിപ്രായ സർവേ. സീ ന്യൂസ് - ഡിസൈൻ ബോക്‌സ് അഭിപ്രായ സർവേയുടെ വിവരങ്ങളാണ് പുറത്തുവന്നത്.
117 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 36-39 സീറ്റുകളും കോൺഗ്രസ് 35-38 സീറ്റുകളും നേടുമെന്നാണ് പ്രവചനം. പഞ്ചാബിൽ ഒറ്റഘട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഫെബ്രുവരി 20 നാണ് തെരഞ്ഞെടുപ്പ്. 2017 ൽ കോൺഗ്രസിന് 77 സീറ്റ് ലഭിച്ചിരുന്നു. 20 സീറ്റ് നേടിയ ആം ആദ്മി പാർട്ടിയായിരുന്നു രണ്ടാം സ്ഥാനത്ത്. ശിരോമണി ആകാലിദളും ബി.ജെ.പിയും ചേർന്ന് 18 സീറ്റാണ് നേടിയത്. ഇത്തവണ ശിരോമണി അകാലിദൾ 32-35 സീറ്റ് നേടുമെന്നാണ് സീ ന്യൂസ് സർവേ. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ചരൺജിത്ത് സിങ് ചന്നിക്ക് 31 ശതമാനം വോട്ടും എ.എ.പി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ദ് മന്നിന് 24 ശതമാനം വോട്ടും ലഭിക്കും.
എ.എ.പി 33 ശതമാനം വോട്ട് ഷെയർ നേടും. ശിരോമണി അകാലിദളിന് 26 ശതമാനവും ബി.ജെ.പിക്ക് ആറു ശതമാനവും വോട്ട് ഷെയർ ലഭിക്കുമെന്നും സർവേ ഫലം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."