താണ്ഡവിലെ വിവാദ ഭാഗങ്ങള്‍ നീക്കാന്‍ തയാറായി അണിയറ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈം വെബ് സീരീസായ താണ്ഡവിലെ വിവാദ ഭാഗങ്ങള്‍ നീക്കാന്‍ തയാറായി നിര്‍മാതാക്കള്‍. കഴിഞ്ഞ ദിവസം നിര്‍മാതാക്കള്‍ ക്ഷമാപണം നടത്തിയിരുന്നു. വിവാദം കെട്ടടങ്ങാത്തതിനെ തുടര്‍ന്നാണ് വിവാദ ഭാഗങ്ങള്‍ നീക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രസ്താവന നടത്തിയത്.
രാജ്യത്തെ ജനങ്ങളുടെ വികാരങ്ങളെ ബഹുമാനിക്കുന്നു. വ്യക്തി, ജാതി, മതം , സമൂഹം, വിശ്വാസം എന്നിവയുടെ വികാരങ്ങളെ വ്രണപ്പെടുത്തുവാനോ ഏതെങ്കിലും സ്ഥാപനത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ അപമാനിക്കാനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
സെയ്ഫ് അലിഖാന് നായകനായ സീരീസില്‍ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നാണ് ആക്ഷേപം. നിര്‍മാതാക്കള്‍ക്കെതിരേ ഉത്തര്‍പ്രദേശിലെ ഹസ്രത്ഗഞ്ച് പൊലിസ് സ്റ്റേഷനില്‍ സ്റ്റേഷന് എസ്.ഐയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."