HOME
DETAILS
MAL
തിരിച്ചു തല്ലുന്നതും സെമി കേഡറിന്റെ ഭാഗമെന്ന് കെ. മുരളീധരൻ
backup
January 22 2022 | 06:01 AM
തിരുവനന്തപുരം
ഇങ്ങോട്ടു തല്ലിയാൽ തല്ലുകൊള്ളുന്നത് മാത്രമല്ല, തിരിച്ചുകൊടുക്കുന്നതും സെമി കേഡറിന്റെ ഭാഗമാണെന്ന് കെ. മുരളീധരൻ എം.പി. കോൺഗ്രസ് അക്രമരാഷ്ട്രീയത്തിന് എതിരാണ്. ആര് പ്രസിഡന്റായാലും ആ നയത്തിൽ മാറ്റമുണ്ടാകില്ല. പക്ഷേ, പ്രായോഗികരീതി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. എന്തുകൊണ്ട് സംഘർഷം നടക്കുമ്പോൾ പൊലിസ് നോക്കിനിന്നെന്നും മരണം നടന്ന അന്ന് രാത്രിയിൽ തന്നെ എട്ടു സെന്റ് സ്ഥലം വാങ്ങാനായെന്നതും ഉൾപ്പെടെ എല്ലാ വിഷയങ്ങളും അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."