കെ.കെ രാഗേഷിന്റെ ഭാര്യക്ക് കസേര ഉറപ്പായി ; കണ്ണൂരിൽ തഴയപ്പെട്ട അധ്യാപകന് കാലിക്കറ്റ് സർവകലാശാലയിൽ നിയമനം
സ്വന്തം ലേഖകന്‍
കണ്ണൂർ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ നിയമനം ഉറപ്പായി. അസോസിയറ്റ് പ്രൊഫസർ തസ്തികയിലേക്കു നടന്ന ഇന്റർവ്യൂവിൽ ഒന്നാം റാങ്കിന് അർഹതയുണ്ടായിരുന്ന അധ്യാപകന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിയമനം ലഭിച്ചതോടെയാണ് പ്രിയാ വർഗീസിനു മുന്നിലെ തടസം നീങ്ങിയത്.
അക്കാദമിക മികവും ഇന്റർവ്യൂവിൽ മികച്ച പ്രകടനവും കാഴ്ചവച്ചിട്ടും പ്രിയയ്ക്കുവേണ്ടി രണ്ടാം റാങ്കിലേക്ക് തഴയപ്പെട്ട ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളം അധ്യാപകൻ ഡോ. ജോസഫ് സ്‌കറിയയ്ക്കാണ് കാലിക്കറ്റ് സർവകലാശാലയിൽ മലയാളം പ്രൊഫസറായി നിയമനം ലഭിച്ചത്. കാലിക്കറ്റ് സർവകലാശാല നടത്തിയ മലയാളം പ്രൊഫസർ അഭിമുഖത്തിലും അസോസിയേറ്റ് പ്രൊഫസർമാരുടെ അഭിമുഖത്തിലും അദ്ദേഹത്തിനാണ് ഒന്നാംറാങ്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് വളഞ്ഞവഴിയിലൂടെ ഒന്നാംറാങ്ക് നൽകാൻ തയാറായ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആത്മാഭിമാനമുണ്ടെങ്കിൽ രാജിവച്ച് മാതൃക കാട്ടണമെന്നും കണ്ണൂർ യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. ആർ.കെ ബിജു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."