സ്ഥാനത്തുനിന്ന് മാറണമെന്ന്
ആറ്റിങ്ങല്‍: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതിക്കേസില്‍ പ്രതിയായി സി.ബി.ഐ അന്വേഷണം നേരിടുന്ന ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരന് കോടതി കുറ്റവിമുക്തനാക്കുന്നതുവരെ സ്ഥാനത്തുനിന്ന് മാറണമെന്ന് ജില്ലാ ചുമട്ടു തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ യൂനിറ്റ്തലം വരെയുള്ള നേതാക്കളുടെ സംയുക്തസമ്മേളനം ആവശ്യപ്പെട്ടു.
ആറ്റിങ്ങലില്‍ നടന്ന സമ്മേളനം ചുമട്ടു തൊഴിലാളി ഫെഡറേഷന് (ഐ.എന്‍.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എസ് അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികള്‍ക്ക് തുച്ഛമായ തുകയാണ് പെന്‍ഷനായി ലഭിക്കുന്നതെന്നും ആറു മാസമായി ഇത് ലഭിക്കാറില്ലെന്നും മിനിമം പെന്ഷന് 1000 രൂപായാക്കി കുടിശിക സഹിതം വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."